ദുബായിൽ 1 ബില്യൺ ഡോളർ ചിലവിൽ സയൻസ് ഇൻസ്റ്റിറ്റ്യൂറ്റ് ആരംഭിക്കാൻ ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക്. ശാസ്ത്ര പുരോഗതിക്കായി ലോകത്തെ ഏറ്റവും മികച്ച ഗവേഷകരെ വാർത്തെടുക്കുകയാണ് മസ്ക് ഇൻസ്റ്റിറ്റ്യൂറ്റിന്റെ ലക്ഷ്യം. ഗ്രാവിറ്റി, ന്യൂക്ലിയർ ഫ്യൂഷൻ പോലുള്ള ശാസ്ത്രലോകത്തെ സമസ്യകളാണ് മസ്ക് ഇൻസ്റ്റിറ്റ്യൂറ്റിന്റെ വിഷയം. മനുഷ്യന്റെ അറിവിന്റെ ലോകം വികസിപ്പിക്കുക എന്നതിലുപരി പ്രാദേശിക ശാസ്ത്ര പ്രതിഭകളെ ലോകോത്തര തലത്തിലേക്ക് ഉയർത്തുകയാണ് മസ്കിന്റെ ഉദ്ദേശ്യം.
ഇലോൺ മസ്കിന്റെ യുഎഇ സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ പിതാവ് ഇറോൾ മസ്ക് അറേബ്യൻ ബിസിനസ്സുമായാണ് ഇൻസ്റ്റിറ്റ്യൂറ്റിനെക്കുറിച്ചുള്ള പദ്ധതി വെളിപ്പെടുത്തിയത്. ഇൻസ്റ്റിറ്റ്യൂറ്റിന്റെ ക്യാംപസിനായി സ്ഥലം ഏറ്റെടുക്കുന്നതും മറ്റ് നടപടിക്രമങ്ങൾ സംബന്ധിച്ചും യുഎഇ ഗവൺമെന്റ് അധികൃതരുമായി ചർച്ച പുരോഗമുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നൂതന ലാബുകളും ഗവേഷണ സംവിധാനങ്ങളുമായാണ് മസ്ക് ഇൻസ്റ്റിറ്റ്യൂറ്റ് എത്തുക. അക്കാഡമിക് കാര്യങ്ങൾക്കു പുറമേ നിരവധി വിനോദോപാധികളും ഇൻസ്റ്റിറ്റ്യൂറ്റിലുണ്ടാകും.
പദ്ധതിക്ക് ആവശ്യമായ ഒരു ബില്യൺ ഡോളർ മസ്ക് നേരിട്ട് നിക്ഷേപിക്കും. നിരവധി ഫ്യൂച്ചറിസ്റ്റിക് പദ്ധതികൾ നിലവിലുള്ള ദുബായ് മസ്കിന്റെ പ്രൊജക്റ്റിന് അനുകൂലമാണ്. ഏറ്റവും മികച്ച ഗ്ലോബൽ കണക്റ്റിവിറ്റി, ഇന്നൊവേഷൻ ഹബ്ബുകൾ തുടങ്ങിയവയാണ് മസ്കിനെ ദുബായിലേക്ക് ആകർഷിച്ച ഘടകങ്ങൾ.
Elon Musk announces The Musk Institute in Dubai, a cutting-edge science hub with a $1 billion investment to tackle challenges like gravity and nuclear fusion. A visionary platform to empower talent and reverse brain drain.