ജാപ്പനീസ് വാഹന ഭീമൻമാരായ ഹോണ്ടയും നിസ്സാനും തമ്മിൽ ലയനം ഉടനെന്ന് റിപ്പോർട്ട്. വാഹന രംഗത്തെ സെയിൽസ് സഹകരണത്തിലൂടെ ടൊയോട്ട, ടെസ്ല, ബിവൈഡി തുടങ്ങിയ കമ്പനികൾക്കെതിരെ യോജിച്ച് പ്രവർത്തിക്കും. സമീപഭാവിയിൽത്തന്നെ ഹോണ്ട-നിസ്സാൻ ലയനം സാധ്യമാകുന്നതിനുള്ള ചർച്ചകളിലാണ് ഇരു കമ്പനികളും.

ജപ്പാനിലെ ഏറ്റവും മികച്ച കാർ നിർമാതാക്കളാണ് ഹോണ്ടയും നിസ്സാനും. ടൊയോട്ടയ്ക്കു ശേഷം ഏറ്റവും കൂടുതൽ കാറുകൾ നിർമിക്കുന്ന കമ്പനികളാണ് ഇവ രണ്ടും. നിലവിൽ നിസ്സാൻ മോട്ടോഴ്സ് ചില സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ടിരിക്കുകയാണ്. ഈ മൂന്ന് കമ്പനികൾക്കും ആഗോള കാർ വിപണിയിലും ഇന്ത്യയിലും സാന്നിദ്ധ്യമുണ്ട്.

ഫോർച്യൂണർ, ഇന്നോവ ഹൈക്രോസ് തുടങ്ങിയവയാണ് ടോയോട്ട ഇന്ത്യൻ വിപണിയിലെത്തിക്കുന്ന പ്രധാന കാറുകൾ. എന്നാൽ ടൊയോട്ടയുമായി താരതമ്യം ചെയ്യുമ്പോൾ ഹോണ്ടയ്ക്കും നിസ്സാനിനും ഇന്ത്യൻ മാർക്കറ്റിൽ വലിയ സ്ഥാനമില്ല. സിറ്റി, അമേസ്, എലിവേറ്റ് തുടങ്ങിയ മോഡലുകളാണ് ഹോണ്ട ഇന്ത്യയിൽ ഇറക്കുന്നത്. മാഗ്നൈറ്റ്, എക്സ് ട്രെയിൽ തുടങ്ങിയവയാണ് നിസ്സാന്റെ പ്രധാന ഇന്ത്യൻ മോഡലുകൾ. നിലവിൽ ഫ്രഞ്ച് വാഹന നിർമാതാക്കളായ റിനോയുമായി സഹകരിച്ചാണ് നിസ്സാന്റെ ഇന്ത്യൻ പ്രവർത്തനം.

ഇലക്ട്രിക് വാഹനരംഗത്ത് യോജിച്ചു പ്രവർത്തിക്കാൻ ഹോണ്ടയും നിസ്സാനും നേരത്തെ തീരുമാനത്തിലെത്തിയിരുന്നു. എന്നാൽ എല്ലാ രംഗത്തുമുള്ള സമ്പൂർണ ലയനത്തെക്കുറിച്ച് ഇത് വരെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

Honda and Nissan are in preliminary merger talks to challenge rivals like Toyota and Tesla in the electric vehicle market. The merger aims to address Nissan’s financial struggles and boost EV collaboration.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version