ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇന്ത്യ ചൈന അതിർത്തിപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് കൂടിക്കാഴ്ച. അതിർത്തിയിലെ വെടിനിർത്തലിന് ആഴ്ചകൾക്ക് ശേഷമാണ് അജിത് ഡോവൽ-ചൈനീസ് വിദേശകാര്യ മന്ത്രി ചർച്ച. അഞ്ചു വർഷത്തിനുശേഷം നടക്കുന്ന ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധികളുടെ ചർച്ചയുമായി ബന്ധപ്പെട്ടാണ് അജിത് ഡോവൽ-വാങ് യി കൂടിക്കാഴ്ച. 2019ൽ ഡൽഹിയിലായിരുന്നു ഇരുരാജ്യങ്ങളുടേയും പ്രത്യേക പ്രതിനിധികൾ അവസാനമായി കൂടിക്കാഴ്ച നടത്തിയത്.

കിഴക്കൻ ലഡാക്കിലെ സൈനികപിൻമാറ്റം പൂർത്തിയായ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നിർണായകമായിരുന്നു. ഇരുരാജ്യങ്ങളുടേയും താൽപര്യങ്ങളേയും ആശങ്കകളേയും പരസ്പരം ബഹുമാനിക്കുക, ചർച്ചയിലൂടെയും ആശയവിനിമയത്തിലൂടെയും പരസ്പരവിശ്വാസം ശക്തിപ്പെടുത്തുക, ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതകൾ കൃത്യമായ തരത്തിൽ പരിഹരിക്കുക  തുടങ്ങിയ കാര്യങ്ങളും ചർച്ചാവിഷയമായി. ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാൻ ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കിഴക്കൻ ലഡാക്കിലെ സൈനികപിൻമാറ്റം ഘട്ടംഘട്ടമായി പൂർത്തിയായതായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നേരത്തെ പാർലമെന്റിൽ അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പുരോഗതിക്കായി അതിർത്തിയിൽ സമാധാന അന്തരീക്ഷം പുലർത്തേണ്ടതുണ്ടെന്നും ജയശങ്കർ പറഞ്ഞു.

National Security Advisor Ajit Doval met Chinese Foreign Minister Wang Yi for the 23rd Special Representatives’ talks, focusing on rebuilding ties and addressing the India-China border issue following recent disengagement agreements.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version