ക്രിസ്മസ് അവധിക്കാലത്ത് സന്ദർശകരെ കാത്തിരിക്കുകയാണ് കൊച്ചിയിലെ ചെറിയ ദ്വീപായ നെടുങ്ങാട്.  വേമ്പനാട് കായലിൻ്റെയും അറബിക്കടലിൻ്റെയും നടുക്കുള്ള സുന്ദര കൊച്ചിയുടെ ചിതറിപ്പോയ മനോഹരങ്ങളായ ദ്വീപുകളിൽ ഒന്നാണിത്.  .
കൊച്ചിയിലെ നായരമ്പലത്തിന് സമീപം ഏകദേശം 8 കിലോമീറ്റർ ചുറ്റളവുള്ള   ഈ ദ്വീപിൽ വന്നാൽ ശാന്തതയും ആസ്വദിക്കാം, മൽസ്യവും പിടിക്കാം

ഈ ക്രിസ്മസ്  കാലത്തു ദ്വീപിലെ ശാന്തമായ പ്രകൃതി ഭംഗി  ആസ്വദിക്കാൻ സന്ദര്ശകരെയും കാത്തിരിക്കുകയാണ് നെടുങ്ങാട്. വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ച കടമക്കുടിക്ക് എതിർവശത്തുള്ള ഈ കൊച്ചുഗ്രാമത്തിലേക്കാണ് സഞ്ചാരികളുടെ ഒഴുക്ക്.   വൈകുന്നേരങ്ങളിലെ സൂര്യാസ്തമയത്തെ ശാന്തത ആസ്വദിക്കാനാണ് നെടുങ്ങാടിനെ ഇഷ്ടപ്പെടുന്നവർ സ്ഥിരമായി എത്താറുള്ളത്.

ജില്ലാ ആസ്ഥാനമായ കാക്കനാട് നിന്ന് വടക്കോട്ട് 18 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.  വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട ഈ ചെറിയ ഗ്രാമത്തിലെത്താൻ  6 ചെറിയ പാലങ്ങൾ മറികടന്ന് ഫെറി ബോട്ടുകളിൽ കയറണം.മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും ഗ്രാമീണ ജീവിതത്തിനും ശാന്തമായ അന്തരീക്ഷത്തിനും പേരുകേട്ടതാണ് വേമ്പനാട് കായലിനാൽ  ചുറ്റപ്പെട്ട ഇവിടം.  മമ്മൂട്ടി ചിത്രം മധുരരാജയുടെ ലൊക്കേഷൻ കണ്ടു അത്  തേടിയാണ് മിക്ക സന്ദർശകരും ഇവിടെ എത്തുന്നത്.

 കൊഞ്ച് കൃഷിയും മത്സ്യബന്ധനവും ഒക്കെ  ഇവിടെ ധാരാളം  ആസ്വദിക്കാം. നായരമ്പലത്തിന്റെ കിഴക്ക് ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.  

 ബോട്ട് ജെട്ടിയിൽ നിന്ന് ഗ്രാമത്തിലേക്കുള്ള നീണ്ട പാത വളരെ മനോഹരമാണ്. ചെമ്മീൻ ഫാമുകളും, മനോഹരമായ പച്ചപ്പും, പൂക്കളും, പനകളും, തെങ്ങുകളും, തടാകത്തിൽ നിശബ്ദമായി നീങ്ങുന്ന ചെറിയ മത്സ്യബന്ധന ബോട്ടുകളും കൊണ്ട് ഇരുവശത്തുമുള്ള പ്രകൃതിദൃശ്യങ്ങൾ ആകർഷകമാണ്.

 വർഷങ്ങൾക്ക് മുമ്പ് നിരവധി യാത്രാബോട്ടുകളും ചരക്ക് ബോട്ടുകളും ഉപയോഗിച്ചിരുന്ന ജലപാതയാണിത്. അന്നത്തെ കൊച്ചി മഹാരാജാവ് പറവൂരിലേക്കും ആലപ്പുഴയിലേക്കും ഇതേ വഴിയാണ് പോയിരുന്നത്. വീരൻ കായൽ എന്നറിയപ്പെടുന്ന വേമ്പനാട്ട് കായൽ കൂടിച്ചേരുന്ന ഈ തടാകത്തിന് ഒരു വശത്ത് നെടുങ്ങാട്ടും മറുവശത്ത് കടമക്കുടി, ഏഴിക്കര, വരാപ്പുഴ തുടങ്ങിയ ഗ്രാമങ്ങളുമുണ്ട്.

ഇവിടെയെത്തുന്ന സഞ്ചാരികൾക്കു സ്വന്തം ബൈക്കിൽ എട്ടു കിലോമീറ്റർ ദ്വീപ് പ്രദേശങ്ങൾ ചുറ്റിക്കറങ്ങി പ്രകൃതി ഭംഗി ആസ്വദിക്കാം. ഒരു കാലത്തു വയലുകളായിരുന്ന  പ്രദേശങ്ങൾ ഇപ്പോൾ ചെമ്മീൻ ഫാമുകളാണ്. കായലിൽ റാന്തൽ ഉപയോഗിച്ച് മീൻ പിടിക്കുന്നതു കണ്ടു ആസ്വദിക്കാം, അത് പരീക്ഷിച്ചു നോക്കുകയും ചെയ്യാം. സന്ധ്യ മയങ്ങിയാൽ ചെമീൻ പാടങ്ങൾക്കു ചേർന്നുള്ള മീൻ പിടുത്തക്കാരുടെ ചെറിയ ഹട്ടുകളിലിരുന്നു  സൂര്യാസ്തമയം ആസ്വദിക്കാം. 

Explore the tranquil beauty of Nedungad, a serene island near Kochi. Enjoy prawn farming, fishing, and stunning sunsets this Christmas season.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version