ഇന്ത്യൻ നാവികസേനയ്‌ക്കായി നെക്‌സ്റ്റ് ജനറേഷൻ മിസൈൽ വെസ്സലുകളുടെ (NGMV) നിർമാണം ആരംഭിച്ച് കൊച്ചി കപ്പൽശാല (CSL). വിപുലവും ആയുധ തീവ്രവുമായ പ്ലാറ്റ്‌ഫോമുകൾ നിർമിക്കുന്നതിനുള്ള സിഎസ്എല്ലിന്റെ യാത്രയിലെ പ്രധാന നാഴികക്കല്ലാണ് മിസൈൽ വെസ്സൽ നിർമാണം. 9,804 കോടി രൂപ ചിലവിൽ ആറ് എൻജിഎംവികൾ നിർമിക്കാനാണ് സിഎസ്എൽ ഇന്ത്യൻ നാവികസേനയുമായി 2023 മാർച്ചിൽ കരാർ ഒപ്പിട്ടത്. ഈ കരാർ പ്രകാരമുള്ള നിർമാണ പ്രവർത്തനമാണ് ഇപ്പോൾ ആരംഭിച്ചത്.

ആദ്യ കപ്പൽ 2027 മാർച്ചോടെ നിർമാണം പൂർത്തിയാക്കി നാവികസേനയ്ക്ക് കൈമാറും. തുടർന്നുള്ളവ വരും വർഷങ്ങളിൽ പൂർത്തീകരിക്കും. അത്യാധുനിക സാങ്കേതിക വിദ്യയും ആയുധ സംവിധാനങ്ങളുമുള്ള അതിവേഗ കപ്പലുകളാണ് എൻജിഎംവികൾ. ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്കുള്ള മിസൈൽ സംവിധാനങ്ങൾ, ആൻ്റി-മിസൈൽ ഡിഫൻസ് സംവിധാനം, അതിനൂതന റഡാറുകളും സെൻസറുകളും, സംയോജിത പ്ലാറ്റ്ഫോം മാനേജ്മെൻ്റ് സംവിധാനം, ഓക്സിലറി മെഷിനറിയും തുടങ്ങി നിരവധി സംവിധാനങ്ങൾ എൻജിഎംവി വെസ്സലുകളിൽ ഉണ്ടാകും.

ഓരോ എൻജിഎംവിയ്ക്കും 80 പേരെ ഉൾക്കൊള്ളാനാകും. ഇവയ്ക്ക് പരമാവധി 33 നോട്ട് വേഗത കൈവരിക്കാനാകും. ശത്രു യുദ്ധക്കപ്പലുകൾ, വ്യാപാര കപ്പലുകൾ തുടങ്ങിയവയ്ക്കെതിരെ ആക്രമണ ശേഷി പ്രദാനം ചെയ്യുന്നതാണ് എൻജിഎംവികളുടെ പ്രധാന ദൗത്യം. 

Cochin Shipyard Ltd begins constructing six Next Generation Missile Vessels (NGMVs) for the Indian Navy. With advanced missile systems, radars, and speeds up to 33 knots, these vessels redefine maritime warfare.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version