ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂൾ വാർഷികാഘോഷം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
നിരവധി ബോളിവുഡ് താരങ്ങളുടെ മക്കൾ പഠിക്കുന്ന സ്കൂളാണ് ധീരുഭായ് അംബാനി സ്‌കൂൾ. അത്കൊണ്ട്തന്നെ ഷാരൂഖ് ഖാൻ, ബച്ചൻ കുടുംബം, ഷാഹിദ് കപൂർ, കരൺ ജോഹർ, സെയ്ഫ് അലിഖാൻ, കരീന കപൂർ തുടങ്ങി നിരവധി പേർ കുടുംബസമേതം ചടങ്ങിനെത്തി. പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചടങ്ങിലെത്തിയിരുന്നു. പൃഥ്വിയുടേയും സുപ്രിയയുടേയും മകൾ അലംകൃത ഇപ്പോൾ പഠിക്കുന്നത് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലാണ്. നാലാം ക്ലാസ് വിദ്യാർത്ഥിനി ആണ് പൃഥ്വിയുടെ മകൾ അലംകൃത. ഏകദേശം ഒന്നേമുക്കാൽ ലക്ഷം രൂപയാണ് അലംകൃതയുടെ സ്കൂൾ ഫീസ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2003ൽ നിത അംബാനി സ്ഥാപിച്ച ധീരുഭായ് അംബാനി സ്കൂളിൽ കിന്റർഗാർഡൻ മുതൽ 12ാം തരം വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്. വിവിധ വിഭാഗങ്ങളിലായി സ്കൂളിന്റെ ഫീസ് ഘടനയും വ്യത്യസ്തമാണ്. കെജി മുതൽ ഏഴാം ക്ലാസ് 1.70 ലക്ഷം രൂപയാണ് വാർഷിക ഫീസ്. 14000 രൂപയോളം പ്രതിമാസ ഫീസും വരുന്നുണ്ട്. 8 മുതൽ 10 വരെ ക്ലാസുകളിൽ 5.9 ലക്ഷം രൂപയാണ് വാർഷിക ഫീസ്. 11, 12 ക്ലാസുകളിൽ ഏകദേശം പത്ത് ലക്ഷത്തിനടുത്താണ് വാർഷിക ഫീസ്.

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മക്കളെല്ലാം ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലാണ് പഠിച്ചത്. ഇപ്പോൾ ഷാരൂഖിന്റെ ഇളയ മകൻ അബ്രാം ഇവിടെ പഠിക്കുന്നുണ്ട്. ആമീർ ഖാന്റേയും കിരൺ റാവുവിൻ്റേയും മകൻ ആസാദ് റാവു ഖാനും ഇവിടെയാണ് പഠിക്കുന്നത്. ഐശ്വര്യ റായി-അഭിഷേക് ബച്ചന്റേയും മകൾ ആരാധ്യയാണ് അംബാനി സ്കൂളിലെ മറ്റൊരു പ്രധാന താരപുത്രി. സെയ്ഫ്-കരീന ദമ്പതികളുടെ മക്കളും അംബാനി ഇന്റർനാഷണൽ സ്കൂളിലാണ് പഠിക്കുന്നത്.

The anniversary celebration of Dhirubhai Ambani International School has gone viral, with Bollywood stars like Shah Rukh Khan, the Bachchan family, and more attending.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version