2024ലെ ആദ്യ നാല് മാസങ്ങളിൽ മാത്രം ഏഴ് ട്രില്യൺ രൂപയുടെ നിക്ഷേപമാണ് തമിഴ്നാട് നേടിയത്. എന്നാൽ കേരളത്തിലാകട്ടെ ഇതിന്റെ ചെറിയ അംശം നിക്ഷേപം പോലും എത്തുന്നില്ല. നിക്ഷേപത്തിലെ ഈ തളർച്ച കേരളത്തിന്റെ സമ്പത് വ്യവസ്ഥയുടെ കൂടെ തകർച്ചയാണ് വെളിവാക്കുന്നത്. കേരളത്തിന്റെ ഈ കുറഞ്ഞ വളർച്ചാനിരക്കിനെ അടിവരയിടുന്നതാണ് അടുത്തിടെ റിസർവ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ട്.  നിരവധി വികസന സൂചികയിൽ രാജ്യത്ത് മുന്നിട്ടു നിൽക്കുമ്പോഴും സാമ്പത്തിക കാര്യത്തിൽ കേരളം തലകുനിക്കുകയാണെന്ന് റിസർവ് ബാങ്കിന്റെ ഹാൻഡ്ബുക് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ് 2023-24 റിപ്പോർട്ട് പറയുന്നു. രാജ്യത്തെ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തികവളർച്ച കാണിക്കുന്ന റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ സ്ഥാനം മുപ്പതാമതാണ്.

കേരളത്തിൻ്റെ വളർച്ചാ നിരക്ക് കുറയുന്നതിന് പിന്നിൽ വിവിധ ഘടകങ്ങളുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. സംസ്ഥാനം യഥാർത്ഥ അർത്ഥത്തിൽ വ്യവസായ സൗഹൃദമായിട്ടില്ല എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. അതുകൊണ്ട് തന്നെ വലിയ നിക്ഷേപങ്ങൾ കേരളത്തിലേക്ക് എത്തുന്നതിൽ പരിമിതിയുണ്ട്. ഇത് കൂടാതെ ട്രേഡ് യൂണിയനുകളുടെ പരിധിയിൽ കവിഞ്ഞ പ്രവർത്തനങ്ങളും കേരളത്തെ നിക്ഷേപ സൗഹാർമല്ലാതെയാക്കുന്നു. ഈ ഘടകങ്ങളാണ് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വൻ നിക്ഷേപം എത്താനും കേരളം തഴയപ്പെടാനും കാരണമാകുന്നത്.

കേരളത്തിന്റെ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയാണ് സമ്പത് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു ഘടകം. വിലത്തകർച്ചയും മനുഷ്യ-വന്യജീവി സംഘർഷങ്ങളും കാരണം കാർഷിക മേഖല വൻ ഭീഷണിയിലാണ്. ഇതിനു പുറമേ കോവിഡിനെത്തുടർന്ന് വിദേശ മലയാളികൾ കേരളത്തിലേക്ക് പണമയക്കുന്നതിൽ വൻ ഇടിവുണ്ടായി. ഇതും സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെ പ്രതികൂലമായി ബാധിച്ചു.

2018-19, 2022-23 കാലങ്ങളിലെ കണക്ക് പ്രകാരം 3.16% മാത്രമാണ് കേരളത്തിന്റെ സാമ്പത്തിക വളർച്ച. ഡൽഹി, ഉത്തരാഖണ്ഡ്, ഗോവ എന്നിവ മാത്രമാണ് സാമ്പത്തിക വളർച്ചയിൽ കേരളത്തിനു പിന്നിലുള്ളത്. മിസോറാം, ചത്തീസ്ഗഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളാണ് റിസർവ് ബാങ്ക് പട്ടികയിൽ രാജ്യത്ത് മുൻപന്തിയിലുള്ള സംസ്ഥാനങ്ങൾ. കർണാടക, തെലങ്കാന, തമിഴ്നാടു, ആന്ധ്ര പ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സാമ്പത്തിക വളർച്ചയിൽ മുൻപന്തിയിൽ നിൽക്കുമ്പോഴാണ് കേരളത്തിന്റെ ഈ കിതപ്പ്.

Explore the challenges behind Kerala’s declining economic growth, including low investment, industrial limitations, agricultural crises, and reduced remittances. Discover why Kerala lags behind other South Indian states in the Reserve Bank’s latest report.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version