തെന്നിന്ത്യയിലെ മാത്രമല്ല ഇന്ത്യൻ സിനിമാലോകത്തെ തന്നെ സൂപ്പർ നായികമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ. വിവിധ ഭാഷകളിലായി 85 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള തമന്ന ഇന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ്. 2024ലെ കണക്ക് പ്രകാരം ഏകദേശം 120 കോടി രൂപയാണ് തമന്നയുടെ ആകെ ആസ്തി. 2023ൽ 110 കോടി എന്നതിൽ നിന്നാണ് ഈ വർധന.

ചാന്ദ് സാ റോഷൻ ചെഹ്ര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ തമന്ന തെലുങ്ക് ചിത്രം ഹാപ്പി ഡേയ്‌സിലെ വേഷത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 12 കോടി രൂപയാണ് തമന്നയുടെ വാർഷിക സമ്പാദ്യം എന്ന് കണക്കാക്കപ്പെടുന്നു. സിനിമയ്ക്ക് പുറമേ പരസ്യചിത്രങ്ങളിലൂടേയും മോഡലിംഗിലൂടേയും താരം വലിയ തുക സമ്പാദിക്കുന്നു. ഫാന്റ, സെൽകോൺ മൊബൈൽസ്, ചന്ദ്രിക തുടങ്ങിയവയാണ് താരം ബ്രാൻഡ് ഐക്കൺ ആയുള്ള പ്രധാന ബ്രാൻഡുകൾ. താരത്തിന് റിയൽ എസ്റ്റേറ്റ് രംഗത്തും വൻ നിക്ഷേപമുണ്ട്.

മുംബൈയിലെ ജുഹു-വെർസോവ ലിങ്ക് റോഡിലെ ബേവ്യൂ അപ്പാർട്ട്മെന്റിലാണ് തമന്ന താമസിക്കുന്നത്. ഈ അപാർട്മെന്റ് വാങ്ങിയ വേളയിൽ സ്റ്റാമ്പ് ഡ്യൂട്ടിയായി മാത്രം വലിയ തുക താരം ചിലവഴിച്ചു. മുംബൈയിൽത്തന്നെ തമന്നയ്ക്ക് മറ്റ് രണ്ട് അപാർട്മെന്റുകൾ കൂടിയുണ്ട്. തമന്നയുടെ അപ്പാർട്ട്മെന്റിന് മാത്രം 16.60 കോടി രൂപ മൂല്യം കണക്കാക്കുന്നു.

യാത്രാപ്രേമി കൂടിയായ തമന്നയ്ക്ക് ആഢംബര കാറുകളുടെ വലിയൊരു ശേഖരവുമുണ്ട്. 1.02 കോടി രൂപ വിലയുള്ള മെഴ്സിഡസ് ബെൻസ് ജിഎൽഇ, 96 ലക്ഷം രൂപ വിലമതിക്കുന്ന മിത്സുബിഷി പജേറോ സ്പോർട്, 75.59 ലക്ഷം രൂപ വിലയുള്ള ലാൻഡ് റോവർ റേഞ്ച് റോവർ ഡിസ്‌കവറി സ്പോർട്, 43.50 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു 320ഐ  എന്നിവയാണ് തമന്നയുടെ ഗാരേജിലെ പ്രധാന താരങ്ങൾ.

Tamannaah Bhatia’s net worth surged to ₹120 crore in 2024, driven by stellar acting performances, chart-topping musical hits, and savvy investments in real estate and luxury cars.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version