ഗ്ലാമറിനും താരപദവിക്കുമൊപ്പം സമ്പത്തിന്റെ കൂടി കേന്ദ്രമാണ് ബോളിവുഡ്. എന്നാൽ ബോളിവുഡിൽ ഒരു ബില്യൺ ഡോളറിലധികം ആസ്തിയുള്ള ഒറ്റ വ്യക്തിയേ ഉള്ളൂ. അത് നിർമാതാവായ റോണി സ്ക്രൂവാലയാണ്. ഫോർബ്സ് പട്ടിക പ്രകാരം 1.55 ബില്യൺ ഡോളർ (13000 കോടി രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി.
മുംബൈയിൽ ജനിച്ച സ്ക്രൂവാല സിനിമാ നിർമാണത്തിനു പുറമേ സംരംഭകൻ എന്ന നിലയിലും പ്രശസ്തനാണ്. 1970ൽ ചെറു സംരംഭത്തിലൂടെ സംരംഭകയാത്ര തുടങ്ങിയ അദ്ദേഹം 1981ൽ സിനിമാ നിർമാണത്തിലേക്ക് കടന്നതോടെ വെച്ചടി വെച്ചടി കയറ്റമായി. ഇന്ത്യയിൽ കേബിൾ ടിവി വിപ്ലവം ആരംഭിച്ച ഘട്ടത്തിൽത്തന്നെ ആ രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം 1990ൽ യുടിവി കമ്യൂണിക്കേഷൻസ് ആരംഭിച്ചു. തുടക്കത്തിൽ ടിവി പ്രൊഡക്ഷൻ രംഗത്ത് മാത്രം നിലയുറപ്പിച്ച യുടിവി പിന്നീട് സിനിമാ നിർമാണ രംഗത്തേക്കും കടന്നു. സ്വദേശ്, ജോധാ അക്ബർ, ഫാഷൻ, ബർഫി തുടങ്ങി നിരവധി ചിത്രങ്ങൾ നിർമിച്ചത് യുടിവിയാണ്. 2012ൽ സ്ക്രൂവാല യുടിവിയിലെ തന്റെ ഓഹരികൾ 100 കോടി ഡോളറിന് വാൾട്ട് ഡിസ്നിക്ക് വിറ്റു.
നിലവിൽ ആർഎസ് വിപി പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനി നടത്തുകയാണ് സ്ക്രൂവാല. 2017ൽ ആരംഭിചച്ച നിർമാണ കമ്പനി ലവ് പെർ സ്ക്വയർ ഫൂട്ട്, ഉറി, കേദർനാഥ് തുടങ്ങി നിരവധി ചിത്രങ്ങൾ നിർമിച്ചു.
Ronnie Screwvala, Bollywood’s only billionaire producer, has a net worth of $1.55 billion. Learn about his journey from UTV Communications to RS VP Productions.