രാജ്യത്തെ ഇലക്ട്രിക് വാഹന വിപണി കുതിച്ചുയരുകയാണ്. ദിനംപ്രതി പുതിയ ഇലക്ട്രിക് കാറുകൾ ലോഞ്ച് ചെയ്തുകൊണ്ടിരിക്കുകയാണ്. വർധിച്ചുവരുന്ന ഇന്ധനച്ചിലവ്കൊണ്ടും പാരിസ്ഥിതിക കാരണങ്ങൾ കൊണ്ടുമാണ് നിരവധി പേർ ഇലക്ട്രിക് വാഹനങ്ങളിലേക്ക് നീങ്ങുന്നത്. എന്നാൽ ഇവയിൽ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ ഇറക്കുന്നത് ഏത് കമ്പനിയാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ. അതൊരിക്കലും ടാറ്റാ മോട്ടോഴ്സ് എംജിയോ ഒന്നുമല്ല. നാലര ലക്ഷം രൂപയ്ക്ക് മിനി ഇലക്ട്രിക് കാർ നിർമിക്കുന്ന സ്ട്രോം മോട്ടോഴ്സാണ് ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറുകൾക്ക് പിന്നിൽ.

മുംബൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ഇലക്ട്രിക് വാഹന നിർമാതാക്കളാണ് സ്ട്രോം മോട്ടോഴ്സ്. അവരുടെ സ്ട്രോം 3 (Strom R3) എന്ന മോഡലാണ് വിലകുറവ് കൊണ്ട് ശ്രദ്ധേയമാകുന്നത്. വിലയിൽ മാത്രമല്ല രൂപത്തിലും വാഹനം വ്യത്യസ്തമാണ്. മൂന്ന് ചക്രങ്ങൾ മാത്രമാണ് വാഹനത്തിനുള്ളത് എന്നത് കൊണ്ടുതന്നെ ഈ മിനി കാറിന് വ്യത്യസ്ത രൂപം നൽകുന്നു. കാഴ്ചയിൽ കുഞ്ഞനാണെങ്കിലും വാഹനത്തിന്റെ പെർഫോമൻസ് അടിപൊളിയാണ്. ഒറ്റ ചാർജിൽ 200 കിലോമീറ്റർ വരെ ഓടാൻ വാഹനത്തിനാകും എന്ന് കമ്പനി അവകാശപ്പെടുന്നു. മികച്ച ഇലക്ട്രിക് ബാറ്ററിയും ഹൈ എഫിഷ്യൻസി ഇലക്ട്രിക് മോട്ടോറുമാണ് വാഹനത്തിന് ഈ ഉയർന്ന് റേഞ്ച് നൽകുന്നത്.

പരീക്ഷണ മോഡലുകളിലെ ചെറിയ പ്രശ്നങ്ങൾ പരിഹരിച്ച് വാഹനം ഇന്ത്യൻ വിപണിയിൽ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് സ്ട്രോം മോട്ടോഴ്സ്.

Discover Strom R3, India’s most affordable electric car priced at ₹4.5 lakh. With a 200 km range and unique design, it’s set to revolutionize the EV market.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version