മലയാള സിനിമയ്ക്ക് 700 കോടി നഷ്ടം

2024ൽ മലയാള സിനിമയ്ക്ക് 700 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. താരങ്ങൾ പ്രതിഫലം കുറച്ചില്ലെങ്കിൽ സിനിമാലോകത്തെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധിയാണെന്നും നിർമാതാക്കളുടെ സംഘടന മുന്നറിയിപ്പ് നൽകി. 2024ൽ 1000 കോടിയോളം ചിലവിൽ 199 സിനിമകളാണ് റിലീസായത്. ഇതിൽ 26 സിനിമകൾ വിജയിച്ച് 300 കോടിയോളം രൂപ തിരിച്ചുപിടിച്ചു. ബാക്കി 700 കോടിയോളം രൂപ നഷ്ടമായി. സിനിമയുടെ നിർമാണച്ചിലവ് വർധിക്കുന്നതും താരങ്ങളുടെ ഉയർന്ന പ്രതിഫലവുമാണ് ഇതിതരമൊരു നഷ്ടത്തിന് കാരണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

2024ൽ മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആടുജീവിതം, ആവേശം, എആർഎം എന്നീ അഞ്ച് ചിത്രങ്ങളാണ് 100 കോടി വരുമാനം നേടിയത്.  ഇവയിൽ മഞ്ഞുമ്മൽ ബോയ്സ് മാത്രം 242 കോടി കലക്ഷൻ നേടി. കിഷ്‌കിന്ധാ കാണ്ഡം, ഗുരുവായൂരമ്പല നടയിൽ, വർഷങ്ങൾക്ക് ശേഷം തുടങ്ങിയ ചിത്രങ്ങൾ 50 കോടിക്ക് മുകളിൽ കലക്ഷൻ നേടിയപ്പോൾ പണി, മുറ, ഗോളം തുടങ്ങിയ ചിത്രങ്ങളും തിയേറ്ററുകളിൽ അത്യാവശ്യം വരുമാനമുണ്ടാക്കി. നിരവധി ചിത്രങ്ങൾ റീറിലീസിനായി തിയേറ്ററിലെത്തിയ വർഷം കൂടിയാണ് 2024. ദേവദൂതൻ, മണിച്ചിത്രത്താഴ്, വല്ല്യേട്ടൻ അടക്കമുള്ള ചിത്രങ്ങൾ ഇത്തരത്തിൽ റീറിലീസിനെത്തി.

പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞു. താരമൂല്യത്തിനപ്പുറം കാമ്പുള്ള കഥകൾക്കേ ആളുകളെ ഇത്തരത്തിൽ തിയേറ്ററുകളിലേക്ക് എത്തിക്കാനാകൂ. ചെറിയ സിനിമകളുടെ വിജയം ചിലവ് ചുരുക്കി ചെയ്യുന്ന ചിത്രങ്ങൾ സിനിമാ മേഖലയ്ക്ക് ഏറെ ഗുണം ചെയ്യും എന്നതിന്റെ തെളിവാണ്. 200 ചിത്രങ്ങൾ എന്നത് മലയാളം പോലെ ചെറിയ മാർക്കറ്റ് ഉള്ള ഇൻഡസ്ട്രിയെ സംബന്ധിച്ച് വളരെ വലുതാണെന്നും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു

The Malayalam film industry faced a staggering Rs 700 crore loss in 2024, with only 26 out of 199 films achieving success. The Kerala Film Producers Association highlights high production costs and star remunerations as key factors.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version