ഡിസംബറിൽ ജിഎസ്ടി പിരിവ് 1.76 ലക്ഷം കോടി

ദേശീയതലത്തിൽ ഡിസംബറിൽ ചരക്ക് സേവന നികുതിയായി (GST) സമാഹരിച്ചത് 1.76 ലക്ഷം കോടി രൂപയെന്ന് കേന്ദ്ര സർക്കാർ റിപ്പോർട്ട്. 2023 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോൾ 7.3 ശതമാനം അധികമാണിത്. ഡിസംബറിലെ വരുമാനത്തിൽ കേന്ദ്ര ചരക്ക് സേവന നികുതി 32836 കോടി, സംസ്ഥാന ചരക്ക് സേവന നികുതി 40999 കോടി, സംയോജിത ചരക്ക് സേവന നികുതി 91221 കോടി രൂപയുമാണ്. 12031 കോടി രൂപയാണ് സെസ് ഇനത്തിൽ ലഭിച്ചത്. 2024-25 സാമ്പത്തിക വർഷത്തിൽ ഇതുവരെ 16.33 ലക്ഷം കോടി രൂപയാണ് ജിഎസ്ടി ഇനത്തിൽ പിരിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിനേക്കാൾ 9.1 ശതമാനം അധികമാണിത്.

അതേസമയം കേരളത്തിൽ നിന്ന് ഡിസംബറിൽ ചരക്ക് സേവന നികുതിയായി പിരിച്ചത് 2575 കോടി രൂപയാണ്. 2023 ഡിസംബറിലേക്കാൾ അഞ്ച് ശതമാനം അധികമാണിത്. എന്നാൽ കേരളത്തിന്റെ ചരക്ക് സേവന നികുതി സമാഹരണ നിരക്ക് മുൻ മാസങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. ഒക്ടോബറിൽ 20 ശതമാനം, നവംബറിൽ പത്ത് ശതമാനം എന്നിങ്ങനെയായിരുന്നു കേരളത്തിന്റെ വളർച്ച. ഈ സാമ്പത്തിക വർഷം ഇതുവരെ 24937 കോടി രൂപയാണ് സംസ്ഥാനത്ത് നിന്നും പിരിച്ചത്. സംസ്ഥാന ചരക്ക് സേവന നികുതി, സംയോജിത ചരക്ക് സേവന നികുതി എന്നിവയിൽനിന്നും കേരളത്തിനു ലഭിച്ച ചരക്ക് സേവന നികുതി വിഹിതമാണിത്.  

India’s GST collection reached Rs 1.76 lakh crore in December 2024, marking a 7.3% growth from last year. Kerala’s GST revenue stood at Rs 2,575 crore, showing a 5% increase despite slowing growth rates.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version