പ്രമുഖ സംരംഭകനും ഗ്രൂമിംഗ് ബ്രാൻഡായ ബോംബെ ഷേവിംഗ് കമ്പനി സ്ഥാപകനുമാണ് ശന്തനു ദേശ്പാണ്ഡെ. ഇന്ത്യയിൽ അതിവേഗം വളരുന്ന ഗ്രൂമിംഗ് ഉൽപന്ന ബ്രാൻഡായ ബോംബെ ഷേവിംഗ് കമ്പനി പുതുമകളിലൂടെ പേഴ്സണൽ കെയർ രംഗത്ത് ശ്രദ്ധേയമാകുന്നു. പത്ത് മില്യൺ ഡോളറാണ് ശന്തനു ദേശ്പാണ്ഡെയുടെ ആസ്തി.

പൂനെയിൽ ജനിച്ച ശന്തനു എഞ്ജിനീയറിങ് ബിരുദാനന്തര ബിരുദത്തിനു ശേഷം ലഖ്നൗ ഐഐമ്മിൽ നിന്നും എംബിഎ സ്വന്തമാക്കി. എംബിഎ പഠനത്തിനു ശേഷം മക്കിൻസി ആൻഡ് കമ്പനിയിൽ മാനേജ്‌മെൻ്റ് കൺസൾട്ടൻ്റായി കരിയർ ആരംഭിച്ച ശന്തനു പിന്നീട് സംരംഭകത്വത്തിലേക്ക് കടക്കാനായി ജോലി ഉപേക്ഷിച്ചു. 2016ലാണ് അദ്ദേഹം ബോംബെ ഷേവിംഗ് കമ്പനി സ്ഥാപിച്ചത്. പ്രീമിയം ഷേവിംഗ് ഉൽപന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചർമ സംരക്ഷണം, ഹെയർകെയർ സൊല്യൂഷനുകൾ തുടങ്ങിയവയാണ് കമ്പനിയുടെ പ്രധാന മേഖലകൾ. ഉൽപന്നങ്ങളുടെ രൂപകൽപനയിലും വിപണനത്തിലും നൂതന സമീപനം സ്വീകരിച്ച ബോംബെ ഷേവിംഗ് കമ്പനി യുവാക്കൾക്കും Gen Z ഉപഭോക്താക്കൾക്കുമിടയിൽ പെട്ടെന്ന് തന്നെ ഹിറ്റായി.

2018ൽ ഫയർസൈഡ് വെഞ്ചേഴ്‌സിൻ്റെ നേതൃത്വത്തിൽ സീരീസ് എ ഫണ്ടിംഗിൽ മൂന്ന് മില്യൺ ഡോളർ ബോംബെ ഷേവിംഗ് കമ്പനി നേടി. 2021ൽ കമ്പനി സ്ത്രീകളുടെ ഗ്രൂമിംഗ് ഉൽപന്നങ്ങൾ കൂടി ഉൾപ്പെടുത്തി പ്രൊഡക്റ്റ് ലൈൻ വിപുലീകരിച്ചു. 2023 ആകുമ്പോഴേക്കും ബോംബെ ഷേവിംഗ് കമ്പനിയുടെ വാർഷിക വരുമാനം 20 ദശലക്ഷം ഡോളറായി. ഗുണനിലവാരത്തിലും പുതുമയിലുമുള്ള പ്രതിബദ്ധതയാണ് ബോംബെ ഷേവിംഗ് കമ്പനിയെ വേറിട്ടു നിർത്തുന്നത്. സംരംഭകത്വ മികവിന് ഫോർബ്സ് അണ്ടർ 30, ബിസിനസ് ടുഡേ യംഗ് അച്ചീവർ അവാർഡ്, സ്റ്റാർട്ടപ്പ് ഇന്ത്യ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങളും ശന്തനുവിനെ തേടിയെത്തി.

ബോംബെ ഷേവിങ് കമ്പനിയിൽ നിന്നുള്ള ലാഭം കൂടാതെ സ്റ്റാർട്ടപ്പ്, റിയൽ എസ്റ്റേറ്റ് മേഖലകളിലെ നിരവധി നിക്ഷേപങ്ങളും ശന്തനുവിന്റെ ആസ്തി വർധിപ്പിക്കുന്നു.

Explore Shantanu Deshpande’s journey as the Founder and CEO of Bombay Shaving Company. Discover his net worth, company growth, and vision for the future of men’s grooming.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version