2025 തുടങ്ങുമ്പോഴേക്കും ലോകത്തിലെ അതിസമ്പന്നരായ വ്യക്തികളുടെ പട്ടിക പുറത്തു വന്നിരിക്കുകയാണ്. ഫോർബ്സ് മാസിക പുറത്തുവിട്ട കോടീശ്വരൻമാരുടെ പട്ടികയിൽ ആദ്യ പത്ത് സ്ഥാനത്ത് ആരെല്ലാമാണെന്ന് നോക്കാം.

1. ഇലോൺ മസ്ക്
ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക് ലോക സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. യുഎസ്സിൽ ട്രംപ് ഭരണകൂടത്തിന്റെ തിരിച്ചുവരവും ക്യാബിനറ്റിൽ ഇലോൺ മസ്കിനുള്ള സ്ഥാനവുമാണ് മസ്കിന്റെ കമ്പനി മൂല്യം ഇരട്ടിപ്പിച്ചതും സമ്പത്ത് വർധിപ്പിച്ചതും. നിലവിൽ 421.2 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി.

2. ജെഫ് ബെസോസ്
233.5 ബില്യൺ ഡോളർ ആസ്തിയുമായി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണ് ലോക സമ്പന്ന പട്ടികയിലെ രണ്ടാമൻ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മൂന്നാം സ്ഥാനത്തായിരുന്ന ബെസോസിന് ഏതാണ്ട് 60 ബില്യൺ ഡോളറോളം ആസ്തി വർധനവുണ്ടായി. ആമസോണിനു പുറണേ വാഷിംഗ്ടൺ പോസ്റ്റ്, ബഹിരാകാശ സ്ഥാപനമായ ബ്ലൂ ഒറിജിൻ തുടങ്ങിയ വൻ സംരംഭങ്ങളിലും ബെസോസിനു നിക്ഷേപമുണ്ട്.

3. ലാറി എലിസൺ
സോഫ്റ്റ വെയർ ഭീമൻമാരായ ഒറാക്കിൾ സ്ഥാപകൻ ലാറി എലിസണാണ് സമ്പന്ന പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. ഒറാക്കിളിന്റെ 40 ശതമാനത്തോളം ഓഹരി സ്വന്തം പേരിലുള്ള ലാറിയുടെ ആസ്തി 209.7 ബില്യൺ ഡോളറാണ്.

4. മാർക്ക് സക്കർബർഗ്
202 ബില്യൺ ഡോളർ ആസ്തിയുമായി ഫേസ്ബുക്ക് (മെറ്റാ) സ്ഥാപകൻ മാർക്ക് സക്കർബർഗ് സമ്പന്ന പട്ടികയിൽ നാലാമതാണ്. കഴിഞ്ഞ ഒരു വർഷത്തിൽ 75 ബില്യൺ ഡോളറിന്റെ വർധനവാണ് സക്കർബർഗിന്റെ ആസ്തിയിൽ ഉണ്ടായത്. അദ്ദേഹത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ പ്രിസില്ല ചാനിനും മെറ്റയിൽ പങ്കാളിത്തമുണ്ട്.

5. ബെർണാഡ് അർനോൾട്
ഫ്രഞ്ച് വ്യവസായിയും ലോകത്തിലെ ഏറ്റവും വലിയ ആഢംബര ഉത്പന്ന കമ്പനി എൽവിഎംഎച്ചിൻ്റെ സ്ഥാപകനുമാണ് ബെർണാർഡ്. 168.8 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. എന്നാൽ 2024ന്റെ തുടക്കത്തിൽ അദ്ദേഹത്തിന് 200 ബില്യൺ ഡോളർ ആസ്തിയുണ്ടായിരുന്നു.

6. ലാറി പേജ്
ഗൂഗിൾ സ്ഥാപകൻ ലാറി പേജ് 156 ബില്യൺ ഡോളർ മൂല്യവുമായി ലോക സമ്പന്ന പട്ടികയിൽ ആദ്യ പത്തിലുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 40 ബില്യൺ ഡോളറോളം വർധനവാണ് അദ്ദേഹത്തിന്റെ ആസ്തിയിൽ ഉണ്ടായത്.

7. സെർജി ബ്രിൻ
ലാറി പേജിനൊപ്പം ഗൂഗിളിന്റെ സഹസ്ഥാപകനായിരുന്നു സെർജി ബ്രിൻ. 149 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ നിലവിലെ ആസ്തി.

8. വാറൻ ബഫറ്റ്
ഇതിഹാസ വ്യവസായിയും ബെർക്ക്ഷെയർ ഹാത്ത് വേ ചെയർമാനുമായ വാറൻ ബഫറ്റ് ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ വഴി 60 ബില്യൺ ഡോളറോളമാണ് ബഫറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇതുവരെ സംഭാവന ചെയ്തിട്ടുള്ളത്.

9. സ്റ്റീവ് ബാൽമർ
മൈക്രോസോഫ്റ്റ മുൻ സിഇഒ ആയിരുന്ന സ്റ്റീവ് ബാൽമർ നിലവിൽ ലോസ് ഏഞ്ചൽസ് ക്ലിപ്പേഴ്സ് ബാസ്കറ്റ്ബോൾ ടീം ഉടമയാണ്. 140 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

10. ജെൻസൻ ഹുവാങ്
ജെൻസൻ ഹുവാങ് സിഇഒ ജെൻസൻ ഹുവാങ് ലോക സമ്പന്ന പട്ടികയിൽ പത്താമതാണ്. 124 ബില്യൺ ഡോളറാണ് ജെൻസന്റെ ആസ്തി.

Elon Musk leads the 2025 global wealth rankings, with Jeff Bezos, Larry Ellison, and other tech giants following closely. Discover the rise of tech billionaires shaping the global economy.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version