മാംസാഹാരം നിരോധിച്ച നഗരം

ലോകത്തിൽ ആദ്യമായി നോൺ വെജ് അഥവാ മാംസാഹാരം നിരോധിച്ച നഗരമാണ് ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലെ പാലിതാന. മാംസത്തിനായി മൃഗങ്ങളെ കൊല്ലുന്നതും മാംസം വിൽക്കുന്നതും കഴിക്കുന്നതും പാലിതാനയിൽ നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. നഗരത്തിലെ 250ലധികം ഇറച്ചിക്കടകൾ അടച്ചുപൂട്ടണം എന്ന് ആവശ്യപ്പെട്ട് ജൈന സന്യാസികൾ നടത്തിയ പ്രതിഷേധ സമരത്തിന് ഒടുവിലാണ് നഗരത്തിൽ മാംസാഹാര നിരോധനം നിലവിൽ വന്നത്.

പാലിതാനയിൽ ശക്തമായ സ്വാധീനമുള്ള മതമാണ് ജൈന മതം. നഗരത്തിൽ സസ്യേതര ഭക്ഷണം തയ്യാറാക്കുന്നതും പ്രദർശിപ്പിക്കുന്നതും സസ്യാഹാരികളുടെ സംവേദനക്ഷമതയെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന വാദം.

ജനങ്ങളേയും കുട്ടികളേയും മാംസാഹാരം പ്രതികൂലമായി ബാധിക്കുമെന്നും അവർ വാദിച്ചു. മാംസാഹാരത്തിന് നിരോധനം ഏർപ്പെടുത്തിയത് ഗതാഗതക്കുരുക്കിന് പരിഹാരമാകും എന്ന വിചിത്ര വിശദീകരണവുമായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും നിരോധന ശേഷം രംഗത്തെത്തിയിരുന്നു.

പ്രശസ്തമായ ആദിനാഥ ക്ഷേത്രം അടക്കം എണ്ണൂറിലധികം ക്ഷേത്രങ്ങളാണ് പാലിതാനയിലുള്ളത്. ഇത്രയും ക്ഷേത്രങ്ങൾ ഉള്ളതാണ് നഗരത്തിൽ മാംസാഹാരം നിരോധിക്കാൻ പ്രധാന കാരണം. പൊതുവിടങ്ങളിൽ മാംസാഹാരം വിൽക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ഗുജറാത്തിലെതന്നെ രാജ്കോട്ടിലും നിരോധനമുണ്ട്. വഡോദര, ജുനാഗഡ്, അഹമ്മദാബാദ് എന്നിവിടങ്ങളിലും മാംസാഹാരത്തിന് നിയന്ത്രണമുണ്ട്.

Discover Palitana, the world’s first vegetarian city, rooted in Jain principles of non-violence. Explore its vibrant vegetarian cuisine, spiritual sanctity, and ethical tourism opportunities.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version