1033.62 കോടി രൂപയുടെ ശബരിമല മാസ്റ്റർ പ്ലാനിന് മന്ത്രിസഭാ അംഗീകാരം. തീർത്ഥാടകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും ഊന്നൽ നൽകുന്നതാണ് മാസ്റ്റർ പ്ലാൻ. സന്നിധാനം, പമ്പ, ട്രക്ക് റൂട്ട് എന്നിവയുടെ വികസനമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
മൂന്ന് ഘട്ടങ്ങളായാണ് സന്നിധാനത്തെ വികസനം നടപ്പാക്കുക. ഇതിനായി 778.17 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആദ്യഘട്ട വികസനത്തിനായി 600.47 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. രണ്ടും മൂന്നും ഘട്ട വികസനങ്ങൾ 2028 മുതൽ നടക്കും. സന്നിധാനത്തെ ലേഔട്ട് പ്ലാൻ പ്രകാരം എട്ട് സോണുകളായി തിരിച്ചാണ് വികസനപ്രവർത്തനം നടക്കുക. തിരക്ക് നിയന്ത്രിക്കുന്നതിനു സഹായിക്കുന്ന രണ്ട് തുറന്ന പ്ലാസകൾ അടക്കമുള്ളവയാണ് സന്നിധാന വികസനത്തിൽ ഉള്ളത്.
പമ്പാ വികസനത്തിന് ആകെ 207.48 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. ട്രക്ക് റൂട്ട് ലേഔട്ട് പ്ലാനിൽ വനപാത ഉപയോഗിക്കുന്ന തീർത്ഥാടകർക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനുള്ള ഷെൽട്ടറുകളും വിശ്രമ കേന്ദ്രങ്ങളും ഉൾപ്പെടുന്നു. 47.97 കോടി രൂപയാണ് ട്രക്ക് റൂട്ട് വികസനത്തിന്റെ ചിലവ്.
The Cabinet has approved the ₹1033.62 crore Sabarimala Master Plan to enhance pilgrim facilities and ensure environmental protection. Key projects include the development of Sannidhanam, Pampa, and the truck route, with phased implementations beginning in 2024.