ആഴ്ചയിൽ 90 മണിക്കൂർ ജോലിസമയവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് വ്യവസായപ്രമുഖർ. മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്രയും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഓ അദാർ പൂനവാലയുമാണ് വിഷയത്തിൽ പ്രതികരിച്ചത്. കൂടുതൽ സമയം ജോലി ചെയ്യുന്നതിനേക്കാൾ ചെയ്യുന്ന ജോലി ക്രിയാത്മകമായി ചെയ്യുന്നതിനാണ് പ്രാധാന്യം നൽകേണ്ടത് എന്ന് ഇരുവരും പ്രതികരിച്ചു. എൽ ആൻഡ് ടി ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യൻ ജോലിക്കാരെക്കൊണ്ട് ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യിപ്പിക്കണമെന്നും വേണ്ടി വന്നാൽ ഞായറാഴ്ചകളിലും ജോലി ദിവസമാക്കണം എന്നും പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.  

ഇത്തരം ചർച്ചകൾ തെറ്റായ ദിശകളിലേക്കാണ് പോകുന്നതെന്ന് വികസിത് ഭാരത് 2025ൽ സംസാരിക്കവേ ആനന്ദ് മഹീന്ദ്ര പറഞ്ഞു. കൂടുതൽ സമയം ജോലി ചെയ്യുന്നതിനു പകരം ചെയ്യുന്ന ജോലി കൃത്യവും ക്രിയാത്മകവും ആണോ എന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ആനന്ദ് മഹീന്ദ്രയുടെ വാക്കുകൾ സമൂഹമാധ്യമത്തിൽ ഷെയർ ചെയ്താണ് അദാർ പുനവാല അദ്ദേഹത്തിന്റെ അഭിപ്രായത്തെ പിൻതാങ്ങിയത്. എത്ര സമയം എന്നതിനേക്കാൾ എന്ത് ചെയ്തു എന്നതിന് തന്നെയാണ് പ്രാധാന്യം നൽകേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.

Industry leaders Anand Mahindra and Adar Poonawalla weigh in on the 90-hour work week proposal by L&T Chairman S.N. Subramanian, emphasizing creativity and efficiency over extended working hours.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version