രാജ്യത്തെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് ഊർജം പകർന്ന് ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പുകളായ Pixxel, Digantara, XDLINX സ്‌പേസ് ലാബ്‌സ് എന്നിവയുടെ ഉപഗ്രഹ വിക്ഷേപണം. ഭൂമിയേയും ബഹിരാകാശ വസ്തുക്കളേയും നിരീക്ഷിക്കുന്നതിനുള്ള ഹൈടെക് ഉപഗ്രഹങ്ങളാണ് ഇലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിൻ്റെ ട്രാൻസ്‌പോർട്ടർ 12 റൈഡ് ഷെയർ ദൗത്യം വഴി ഈ കമ്പനികൾ വിജയകരമായി വിക്ഷേപിച്ചത്. കാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്നായിരുന്നു വിക്ഷേപണം.

ഫയർഫ്ലൈ കോൺസ്റ്റലേഷനിലെ ആദ്യ മൂന്ന് ഉപഗ്രഹങ്ങളാണ് പിക്സെൽ വിക്ഷേപിച്ചത്. ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ ഉപഗ്രഹ കോൺസ്റ്റലേഷൻ കൂടിയാണിത്. വിക്ഷേപണം വിജയമായതോടെ ലോകത്തിലെ ഏറ്റവും ഉയർന്ന റെസല്യൂഷനുള്ള വാണിജ്യ ഹൈപ്പർ സ്പെക്ട്രൽ ഉപഗ്രഹങ്ങൾ ഇന്ത്യയിൽ നിന്ന് ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന ആദ്യ കമ്പനിയായി പിക്സെൽ മാറി.

ബഹിരാകാശ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും റസിഡൻ്റ് സ്‌പേസ് ഒബ്‌ജക്‌റ്റുകൾ ട്രാക്ക് ചെയ്യുന്നതിനുമായാണ് ദിഗന്തര സ്‌പേസ് എക്‌സിൻ്റെ ട്രാൻസ്‌പോർട്ടർ 12ലൂടെ  SCOT ഉപഗ്രഹം വിക്ഷേപിച്ചത്. ലോകത്തിലെ ആദ്യത്തെ വാണിജ്യ സ്പെസ് സിറ്റ്വേഷണൽ എവേർനെസ് ഉപഗ്രഹമായ ഇത് ലോ എർത്ത് ഓർബിറ്റിനെ മികച്ച കാര്യക്ഷമതയോടെ  നിരീക്ഷിക്കും. ആദിത്യ ബിർള വെഞ്ചേഴ്‌സിൻ്റെയും SIDBIയുടേയും പിന്തുണയോടെ ദേശീയ സുരക്ഷയേയും ബഹിരാകാശ പ്രവർത്തനങ്ങളേയും പിന്തുണയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നാനോ, മൈക്രോ സാറ്റലൈറ്റുകളിൽ വൈദഗ്ദ്ധ്യമുള്ള നൂതന ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പ് ആണ് ഹൈദരാബാദ് ആസ്ഥാനമായുള്ള XDLINX സ്‌പേസ് ലാബ്‌സ്. സാറ്റ്‌കോം ഇ-ബാൻഡ് ആശയവിനിമയ ഉപഗ്രഹമായ ELEVATION-1 ടെക്‌നോളജി ഡെമോൺസ്‌ട്രേറ്റർ വിക്ഷേപണമാണ് XDLINX നടത്തിയത്.

Indian startups Pixxel, Digantara, and XDLINX made history with satellite launches aboard SpaceX’s Transporter-12 mission, showcasing advancements in hyperspectral tech, space safety, and E-band communications.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version