ദേശീയ സ്റ്റാർട്ടപ്പ് ദിനാഘോഷത്തിന്റെ ഭാഗമായി സംരംഭകർക്കായി ഭാരത് സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചാലഞ്ച് ആരംഭിച്ച് കേന്ദ്രം. പുനരുപയോഗ ഊർജം, അഗ്രിടെക്, ഹെൽത്ത്‌കെയർ, റോബോട്ടിക്‌സ്, ബ്ലോക്ക്‌ചെയിൻ, സെമി കണ്ടക്ടറുകൾ ഉൾപ്പെടെയുള്ള മേഖലകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ക്യാഷ് പ്രൈസുകൾ, ഫണ്ടിംഗ്, മെൻ്ററിംഗ് സപ്പോർട്ട് തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന ചാലഞ്ചുകൾ സ്റ്റാർട്ടപ്പുകളെ പ്രാപ്തമാക്കും. 20 വൻകിട കോർപ്പറേഷനുകളുമായി സഹകരിച്ച് നടത്തുന്ന ചാലഞ്ച് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു.  

സ്റ്റാർട്ടപ്പുകളുടെ ആശയം മുതൽ നിർവഹണ ഘട്ടം വരെ ഗവൺമെന്റ് സ്റ്റാർട്ടപ്പുകളുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയും നയപരമായ പിന്തുണ നൽകുകയും ചെയ്യുമെന്ന് മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ഇതിലൂടെ നവീകരണത്തിലും സാങ്കേതികവിദ്യാധിഷ്ഠിത വളർച്ചയിലും ഇന്ത്യയെ ആഗോള തലത്തിൽ ഒന്നാമതെത്തിക്കുകയാണ് ലക്ഷ്യം.

നേരത്തെ സ്റ്റാർട്ടപ്പുകൾക്ക് പരിമിതമായ സാങ്കേതിക പിന്തുണ മാത്രമേ നൽകാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഡിജി-ടെക്, ഹെൽത്ത്-ടെക്, ഫിൻ-ടെക്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) രംഗത്തേക്കും പിന്തുണ വ്യാപിപ്പിക്കാൻ സാധിച്ചതായി മന്ത്രി വ്യക്തമാക്കി.

Union Minister Piyush Goyal launches the Bharat Startup Grand Challenge on National Startup Day 2025, empowering startups in renewable energy, agritech, healthcare, robotics, and more. Part of the Startup India initiative, the challenge offers cash prizes, funding, and mentoring to drive innovation.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version