ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീകളിൽ ഒരാളായ ലീന തിവാരിയുടെ മകളാണ് അനീഷ ഗാന്ധി തിവാരി. ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോകെമിസ്ട്രിയിലും മോളിക്യുലർ ബയോളജിയിലും ബിരുദം നേടിയ അനീഷ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (MIT) നിന്ന് മോളിക്യുലർ ബയോളജിയിൽ പിഎച്ച്ഡിയും സ്വന്തമാക്കി. 2022 ഓഗസ്റ്റിൽ ലീന തിവാരി നേതൃത്വം നൽകുന്ന ഫാർമസ്യൂട്ടിക്കൽ പവർഹൗസായ USV യിലെ ഡയറക്ടർ ബോർഡിൽ അനീഷ ചേർന്നു.

ഇന്ത്യയിലെ കാർഡിയോ വാസ്‌കുലർ, ഡയബറ്റിസ് മെഡിസിൻ മേഖലകളിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടിയ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ യുഎസ് വി ഇന്ത്യയുടെ ചെയർപേഴ്‌സണാണ് ലീന തിവാരി. 1961ൽ റെവ്‌ലോണുമായി സഹകരിച്ച് പിതാവ് വിത്തൽ ഗാന്ധി സ്ഥാപിച്ച കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും ലീനയുടെ മേൽനോട്ടത്തിലാണ്. കമ്പനിയെ ഫാർമ വ്യവസായത്തിലെ മുൻനിരക്കാരാക്കി മാറ്റുന്നതിൽ ലീന പ്രധാന പങ്കുവഹിച്ചു. ഇന്ന് ലീനയ്ക്കൊപ്പം അനീഷയും സംരംഭക രംഗത്ത് കമ്പനിയെ ശക്തരാക്കുന്നു.

11043 കോടി രൂപയാണ് ലീന തിവാരിയുടെ നിലവിലെ ആസ്തി. ബയോകോണിന്റെ കിരൺ മജുംദാർ-ഷാ, നൈക്കയിലെ ഫാൽഗുനി നായർ എന്നിവർക്കൊപ്പം ഇന്ത്യയിലെ ഏറ്റവും മികച്ച വനിതാ സംരംഭകരിൽ ഒരാളാണ് ലീന. മുംബൈ സർവകലാശാലയിൽ നിന്ന് ബികോമും ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് എംബിഎയും നേടിയതിനു ശേഷമാണ് അവർ സംരംഭ രംഗത്തെത്തുന്നത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും ലീനയും അനീഷയും പങ്കാളികളാണ്.

Explore the inspiring journey of Leena Tewari, chairperson of USV India, and her daughter, Aneesha Gandhi Tewari, a distinguished molecular biologist. From transforming the pharmaceutical industry to philanthropic initiatives empowering women, the Tewari legacy is a blend of business excellence and humanitarian impact.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version