ലോകത്തിലെതന്നെ ഏറ്റവും ദൈർഘ്യമേറിയ സിനിമാ കരിയർ ഉള്ള താരമാണ് ഉലക നായകൻ കമൽ ഹാസൻ. ബാലതാരമായി സിനിമയിലെത്തിയ അദ്ദേഹത്തിന്റേത് 65 വർഷത്തോളം നീണ്ട കരിയറാണ്. വർഷങ്ങൾ നീണ്ട ഈ കരിയറിലൂടെ ഏറ്റവും സമ്പന്നനായ തമിഴ് നടൻ എന്ന നേട്ടവും ഉലകനായകന് സ്വന്തമാണ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം 450 കോടി രൂപയാണ് താരത്തിന്റെ ആസ്തി.

1960ൽ കളത്തൂർ കണ്ണമ്മ എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായാണ് കമലിന്റെ സിനിമാ അരങ്ങേറ്റം. 1975ൽ ഇറങ്ങിയ അപൂർവരാഗങ്ങൾ എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ നാഴിക്കല്ലായി. തുടർന്ന് വിവിധ ഭാഷകളിലായി 230ലധികം ചിത്രങ്ങളിൽ കമൽ ഹാസൻ അഭിനയിച്ചു. തമിഴിനു പുറമേ മലയാളം, ഹിന്ദി, തെലുഗ്, ബംഗാളി ചിത്രങ്ങളിലും തന്റെ അഭിനയപാടവത്തിലൂടെ കമൽ പ്രേക്ഷകരെ ത്രസിപ്പിച്ചു.

നിർമാണ രംഗത്തും സജീവമായ കമൽ ഹാസൻ 1981ൽ രാജ് കമൽ ഫിലിസം ഇന്റർനാഷണൽ എന്ന നിർമാണ കമ്പനി സ്ഥാപിച്ചു. 130 കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുവകകൾ താരത്തിനുണ്ട്. ചെന്നൈയിൽ മാത്രം അദ്ദേഹത്തിന് 90 കോടിയോളം രൂപയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ട്. കോടികൾ വില വുരന്ന ആഢംബര കാറുകളും താരത്തിനുണ്ട്.

445 കോടി രൂപ ആസ്തിയുള്ള വിജയ് ആണ് തമിഴ് സിനിമയിലെ സമ്പന്നനായ രണ്ടാമത്തെ നടൻ. സൂപ്പർതാരം രജനീകാന്തിന് 430 കോടി രൂപയുടെ ആസ്തിയാണുള്ളത്.

Discover who holds the title of the richest Tamil actor. While Rajinikanth is often considered the wealthiest, Kamal Haasan surpasses him with a net worth of Rs 450 crore. Learn about Kamal Haasan’s iconic journey in cinema and his financial success.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version