ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് പാർലമെന്റ് മന്ദിരമായ യുഎസ് ക്യാപിറ്റോൾ ഹില്ലിലെത്തുക ലോകത്തെ ഏറ്റവും ശക്തരായ ബിസിനസ്സ് നേതാക്കളും, ടെക്നോളജി കമ്പനികളുടെ തലവന്മാരും, ലോക കോടീശ്വര പട്ടിയകയിലെ ആദ്യസ്ഥാനക്കാരായ സമ്പന്നന്മാരും. ട്രംപിന്റെ വലംകൈയ്യും Tesla Motors സിഇഒ-യുമായ ഇലോൺ മസ്ക്, Amazon ഫൗണ്ടർ ജെഫ് ബെസോസ്, Apple സിഇഒ ടിം കുക്ക്, Facebook മേധാവി മാർക്ക് സക്കർബർഗ് എന്നിവരാകും ചടങ്ങിലെ ശ്രദ്ധാകേന്ദ്രം.

OpenAI സിഇഒ സാം ആൾട്ട്മാൻ, Google സിഇഒ സുന്ദർ പിച്ചെ, Uber സിഇഒ ദരാ കോഷ്റോഷനി എന്നിവരും ചടങ്ങിലേക്ക് ക്ഷണമുള്ള പ്രമുഖരാണ്. ട്രംപിന്റെ രണ്ടാം ഊഴത്തിൽ ഏറ്റവും പ്രാധാന്യം ലഭിക്കുക ടെക്നോളജി കമ്പനികൾക്കായിരിക്കും. ടാക്സ്, ട്രേഡ് നയങ്ങളിലും ആന്റിട്രസ്റ്റ് എൻഫോഴ്സ്മെന്റിലും ട്രംപിന്റെ തീരുമാനങ്ങൾ എന്താകുമെന്ന് ലോകം ഉറ്റുനോക്കുന്നുണ്ട്. ഇത് കൂടാതെ മുൻ പ്രസി‍ഡന്റ്മാരായ ജോർജ്ജ് ബുഷ്, ബരാക് ഒബാമ, ബിൽ ക്ലിന്റൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തേക്കും.

അതേസമയം ട്രംപ് രണ്ടാം വട്ടം അധികാരത്തിലേറുമ്പോൾ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനുള്ള ക്ഷണത്തിനും വിഐപി പരിഗണനയ്ക്കുമായി വൻതുക മുടക്കാൻ കോടീശ്വരന്മാർ മത്സരിക്കുകയാണ്. 10 ലക്ഷം ഡോളർ ഏകദേശം, 85 കോടിയോളം ഇന്ത്യൻ രൂപ ട്രംപ് ഇനോഗറോഷൻ കമ്മിറ്റിക്ക് നൽകിയാണ് പലരും വിഐപി പാസ് സംഘടിപ്പിക്കുന്നത്. 

Donald Trump’s second-term inauguration draws the world’s most influential leaders, tech CEOs like Elon Musk and Jeff Bezos, and former US presidents, with billionaires competing for VIP passes costing $1 million.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version