അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റായി റിപ്പബ്ലിക്കൻ പാർടി നേതാവ് ഡോണാൾഡ് ട്രംപ് അധികാരമേറ്റിരിക്കുകയാണ്. വൈറ്റ് ഹൗസിലേക്കുള്ള രണ്ടാം വരവിലെ ആദ്യ ദിനത്തിൽത്തന്നെ ടിക് ടോക്ക് നിരോധനം വൈകിപ്പിക്കുന്നത് മുതൽ ആഭ്യന്തര ഊർജ ഉൽപാദനം വർദ്ധിപ്പിക്കുന്നത് വരെയുള്ള നിരവധി എക്സിക്യൂട്ടീവ് ഓർഡറുകളാണ് ട്രംപ് ഒപ്പുവെച്ചത്. ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവെച്ച പ്രധാന ഉത്തരവുകൾ നോക്കാം.
സാമ്പത്തികം
ഉപഭോക്തൃ പണപ്പെരുപ്പം ചെറുക്കുന്നതിനായി ഫെഡറൽ ഏജൻസികൾക്ക് നിർദേശം നൽകുന്ന മെമ്മോറാണ്ടമാണ് ഉത്തരവുകളിൽ പ്രധാനം. സർക്കാർ പരിപാടികളും സാമ്പത്തിക ചിലവുകളും വെട്ടിക്കുറയ്ക്കുന്നത് ശുപാർശ ചെയ്യാൻ ഇലോൺ മസ്‌കിൻ്റെ നേതൃത്വത്തിലുള്ള ഗവൺമെൻ്റ് കാര്യക്ഷമത വകുപ്പിന് (DOGE) അധികാരം നൽകിയിട്ടുമുണ്ട്. ഫെബ്രുവരി 1 മുതൽ കാനഡ-മെക്സിക്കോ ഇറക്കുമതിക്ക് 25% താരിഫുകൾ ചുമത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ട്രംപ് എന്നാൽ ചൈനീസ് ഇറക്കുമതിക്ക് അധിക താരിഫുകൾ നൽകാനുള്ള പദ്ധതികളെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല.
ഇമിഗ്രേഷൻ
ബൈഡൻ കാലഘട്ടത്തിലെ ഇമിഗ്രേഷൻ ഓർഡറുകൾ ട്രംപ് പുതിയ ഉത്തരവുകളിലൂടെ വിപരീതമാക്കി. രേഖകളില്ലാത്ത എല്ലാ വ്യക്തികളേയും നാടുകടത്തുന്നതിന് മുൻഗണന നൽകുന്ന ട്രംപിൻ്റെ ആദ്യകാല നയം ഇതോടെ പുനഃസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. ബൈഡൻ്റെ ഭരണത്തിൻകീഴിൽ ഏകദേശം 10 ലക്ഷം കുടിയേറ്റക്കാർക്ക് നിയമപരമായ പ്രവേശനം സുഗമമാക്കിയ CBP One ആപ്പിന്റെ പ്രവർത്തനവും ട്രംപ് അവസാനിപ്പിച്ചു. യുഎസ്-മെക്സിക്കോ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ട്രംപ് ഇമിഗ്രേഷൻ ഏജൻ്റുമാരെ പിന്തുണയ്ക്കാനും അഭയാർഥികളെ നിയന്ത്രിക്കാനും യുഎസ് സൈനികരെ വിന്യസിച്ചിട്ടുണ്ട്. യുഎസ് ഹിയറിംഗുകൾക്കായി കാത്തിരിക്കുമ്പോൾ അഭയം തേടുന്നവർ മെക്സിക്കോയിൽ തുടരണമെന്ന നയം പുനരാരംഭിക്കുമെന്നും പ്രഖ്യാപനമണ്ട്.
ഊർജം, എണ്ണ
ബൈഡന്റെ ഭരണകാലത്ത് എണ്ണ, പ്രകൃതി വാതക ഉൽപാദനം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനായുള്ള നടപടികൾ റദ്ദാക്കിയിട്ടുമുണ്ട്. ഇതിനു പുറമേ ഊർജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ട്രംപ് ഫോസിൽ ഇന്ധന ഡ്രില്ലിംഗ് വിപുലീകരിക്കുമെന്നും ബൈഡൻ്റെ ഇലക്ട്രിക് വാഹന മാൻഡേറ്റ് ഇല്ലാതാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ആഗോള സംഘടനകൾ
പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് യുഎസിനെ ഔദ്യോഗികമായി പിൻവലിച്ചുള്ള നിർണായക ഉത്തരവിനൊപ്പം ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പുറത്തുപോകാനുള്ള ഉത്തരവിലും അദ്ദേഹം ഒപ്പുവെച്ചു.
ട്രാൻസ്‌ജെൻഡർ പരിരക്ഷകൾ
ട്രാൻസ്‌ജെൻഡർ പരിരക്ഷകൾ പിൻവലിച്ചുകൊണ്ട് ഫെഡറൽ ഗവൺമെൻ്റ് രണ്ട് ജീവശാസ്ത്രപരമായ ലിംഗങ്ങളെ (ആണും പെണ്ണും) മാത്രമേ അംഗീകരിക്കൂ എന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ലിംഗമാറ്റ സേവനങ്ങൾക്കുള്ള ഫെഡറൽ ഫണ്ടിംഗും പുതിയ ഉത്തരവ് പ്രകാരം നിരോധിച്ചു.
പേര് മാറ്റം
ഗൾഫ് ഓഫ് മെക്സിക്കോയെ “ഗൾഫ് ഓഫ് അമേരിക്ക” എന്ന് പുനർനാമകരണം ചെയ്തുള്ള ഉത്തരവും എക്സിക്യൂട്ടീവ് ഓർഡറിലുണ്ട്. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ പർവത നിരയായ ഡെനാലി മലനിരയെ മൗണ്ട് മക്കിൻലി എന്ന് പേര് മാറ്റിയുള്ള ഉത്തരവുമുണ്ട്.
ടിക് ടോക്ക്
ടിക് ടോക്ക് 75 ദിവസത്തേക്ക് പ്രവർത്തിപ്പിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ആപ്പിന്റെ നിരോധനം വൈകിപ്പിക്കുന്നതിലുള്ള ഉത്തരവിലും ട്രംപ് ഒപ്പുവെച്ചിട്ടുണ്ട്.
Explore Donald Trump’s early executive actions in his second term, addressing trade tariffs, energy policies, immigration, climate rollbacks, and WHO ex