റീബൂട്ട് യുവർസെൽഫ് എന്നതാണ് ഉഡാനിന്റെ ടാഗ് ലൈൻ. ഒരു പ്രൊഫഷനൽ ആണെങ്കിലും സ്ഥാപനമാണെങ്കിലും ഇതുപോലെ ഒരു പരിധി കഴിയുമ്പോൾ റീച്ചാർജിങ് ആവശ്യമായി വരും. സ്വയം നവീകരണം എന്നതാണ് ഇത്കൊണ്ട് ഉദ്ദേശിക്കുന്നത്. ആ ആശയത്തിൽ നിന്നാണ് ഉഡാൻ ഇങ്ങനെയൊരു ടാഗ് ലൈനിലേക്ക് എത്തുന്നത്. ഓരോരുത്തരേയും അവരുടെതന്നെ മികച്ച പതിപ്പാക്കി മാറ്റിയെടുക്കാൻ ഉഡാൻ സഹായിക്കുന്നു. ഒരു കമ്പനിയുടെ കാര്യത്തിൽ പുതുതായി വരുന്നവരെ ടീമിന്റെ ഭാഗമാക്കി മാറ്റാനുള്ള പരിശീലനം തുടങ്ങിയ കാര്യങ്ങളിലേക്ക് ഇത് മാറും. കരിയറിൽ അടുത്ത തലത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രൊഫഷനലുകൾക്കും ഇത്തരത്തിൽ ഉഡാൻ ചിറക് നൽകുന്നു.

പ്രൊഫഷനുകൾക്ക് കരിയർ ഡിസ്ക്കവറി, ഇവാല്യുവേഷൻ തുടങ്ങിയവ ചെയ്ത് വേണ്ട കരിയറിലേക്ക് പോകാനുള്ള വഴികാട്ടിയായി ഉഡാൻ കൂടെ നിൽക്കും. റെസ്യൂമേ ബിൽഡിങ്, ഇന്റർവ്യൂ തയ്യാറെടുപ്പ്, സാലറി നെഗോഷ്യേഷ്യൻ തുടങ്ങിയ സ്കില്ലുകൾ ഉണ്ടാക്കിയെടുക്കാനും ഉഡാൻ സഹായിക്കും. കരിയർ ആരംഭിക്കുന്നവർക്കും അത് കൊണ്ട് തന്നെ ഉഡാന്റെ സേവനങ്ങൾ ഏറെ ഉപകാരപ്പെടും. കമ്പനികൾക്കായി കസ്റ്റമൈസ്ഡ് പ്രോഗ്രാമുകളാണ് ഉഡാൻ മുന്നോട്ട് വെയ്ക്കുന്നത്. ക്ലൈന്റ് കമ്യൂണിക്കേഷൻ ട്രെയിനിങ്, എംപ്ലോയി ഡെവലപ്മെന്റ്, സോഫ്റ്റ് സ്കിൽസ് ട്രെയിനിങ് എന്നിങ്ങനെ ഓരോ കമ്പനികളുടേയും ആവശ്യാനുസരണം അത് നീളും.

 കോർപറേറ്റ് എംപ്ലോയി എന്നതിൽനിന്നും കോർപറേറ്റ് ട്രെയിനർ ആയ വ്യക്തിയാണ് ഉഡാൻ സ്ഥാപക അയ്ന രാജ്. എഞ്ചിനീയറിങ് കഴിഞ്ഞ് ഐടി രംഗത്ത് മൂന്നു വർഷത്തോളം ജോലി ചെയ്ത അയ്ന പിന്നീട് ജോലി വിട്ട് എംബിഎ ചെയ്തു. അത് കഴിഞ്ഞ് പിന്നെയും രണ്ട് വർഷത്തോളം എംഎൻസിയിൽ ജോലി ചെയ്തു. പിന്നീട് ലക്സംബർഗ്, ദുബായ് എന്നിവിടങ്ങളിലും ജോലി ചെയ്ത അയ്ന ഒരു പ്രൊഫഷനൽ എന്ന നിലയിൽ എങ്ങനെ ജോലി ചെയ്യണം എന്ന് കൃത്യമായി മനസ്സിലാക്കി. ദുബായിൽ ജോലി ചെയ്യുന്ന സമയത്താണ് കോച്ചിങ് രംഗത്തേക്ക് അയ്ന എത്തുന്നത്. ആറ് വർഷത്തോളം അയ്ന ആളുകൾക്ക് വ്യക്തിഗത കോച്ചിങ് നൽകിപ്പോരുന്നു. അതിനു ശേഷമാണ് ഉഡാൻ എന്ന സംരംഭം ആരംഭിക്കുന്നത്. ഇപ്പോൾ ഒന്നാം വർഷത്തിലേക്ക് കടക്കുകയാണ് ഉഡാൻ.

സംരംഭക എന്ന നിലയിൽ ആദ്യ ഘട്ടത്തിൽ ആത്മവിശ്വാസം കൂടിപ്പോയത് കുറച്ചു പ്രശ്നമായിട്ടുണ്ട് എന്ന് പറയും അയ്ന.ചെല്ലുന്നിടത്തെല്ലാം വിജയിക്കും എന്ന അമിത ആത്മ വിശ്വാസവുമായി ഏത് സംരംഭത്തിന് ഇറങ്ങിയാലും കുറച്ചു കഴിഞ്ഞ് നിരാശ ബാധിച്ചു തുടങ്ങും. ആളുകൾക്ക് വ്യത്യസ്തമായി നമ്മൾ നൽകുന്നത് എന്ന് കരുതുന്ന സംഗതികൾ ചിലപ്പോൾ അങ്ങനെ ആയിക്കൊള്ളണം എന്നില്ല. ഇങ്ങനെ നമ്മൾ വിചാരിക്കുന്നതിന് വിരുദ്ധമായാകും പലപ്പോഴും സംരംഭകത്വത്തിൽ പല കാര്യങ്ങളും സംഭവിക്കുക. ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ അയ്ന സംരംഭക ലോകത്ത് നിന്നും പഠിച്ച ഏറ്റവും വലിയ പാഠമാണിത്. വൺമാൻഷോ പോലെ കാര്യങ്ങൾ നടത്താൻ നോക്കുന്നതും പലപ്പോഴും തിരിച്ചടിക്ക് കാരണമാകും എന്നും അയ്ന പറയുന്നു. എപ്പോഴും യാഥാർത്ഥ്യവുമായി അടുത്ത് നിൽക്കുന്ന പ്രതീക്ഷകൾ പുലർത്തുകയാണ് വേണ്ടത്.

കേരളത്തിൽ ജോലി ചെയ്യുന്നവർ പുറം രാജ്യങ്ങളതിനേക്കാൾ സ്ട്രെസ്സ് അനുഭവിക്കുന്നവരാണ് എന്ന് അയ്ന കരുതുന്നു. ചെയ്യുന്ന ജോലിക്ക് കൃത്യമായ പരിഗണന ലഭിക്കുന്നില്ല എന്ന് കരുതുന്നവരാണ് ഏറെയും. അത് കൊണ്ട് തന്നെ ജോലി ആസ്വദിച്ച് ചെയ്യാൻ കഴിയാതെയാകുന്നു. ഇതാണ് സ്ട്രെസ്സിന് കാരണം. വർക്ക്-ലൈഫ് ബാലൻസ് എന്നതും ഇവിടെ കുറവാണ്. ഇവിടുത്തെ സംരംഭകരാകട്ടെ പലപ്പോഴും സ്ഥാപനം തങ്ങളുടേത് കൂടിയാണ് എന്ന് ജീവനക്കാരെ തോന്നിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു. സംരംഭകർക്ക് കൃത്യമായ നേതൃപാടവം ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം. ജീവനക്കാരുടേയും സംരംഭകരുടേയും കമ്പനികളുടേയുമെല്ലാം ഇത്തരം പ്രശ്നങ്ങൾ കൃത്യമായ പരിശീലനങ്ങളിലൂടെ മാറ്റിയെടുക്കാൻ സാധിക്കുമെന്ന് അയ്ന പറയുന്നു.

ഉഡാനിനെക്കുറിച്ച് കൂടുതലറിയാനും പ്രൊഫഷണൽ ട്രെയിനിംഗും ആഗ്രഹിക്കുന്നുവെങ്കിൽ https://www.udancoach.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം. വാട്സ്ആപ്പ് നമ്പർ: 9946985057, ഇമെയിൽ: ainaraj@udancoaching.com

Udaan, led by corporate trainer Aina Raj, empowers professionals and companies through tailored programs in career development, leadership, and soft skills training.

Share.
Leave A Reply

Exit mobile version