താരങ്ങളുടെ ആസ്തി പോലെ തന്നെ അവരുടെ കൊട്ടാര സദൃശമായ വീടുകളും ബോളിവുഡ്-സെലിബ്രിറ്റി വാർത്തകൾക്ക് നിറം പിടിപ്പിക്കാറുണ്ട്. ഷാരൂഖ് ഖാന്റെ മന്നത്തും അമിതാഭ് ബച്ചന്റെ ജൽസയുമെല്ലാം ഇത്തരത്തിൽ ആഢംബരത്തിന്റെ പേരിൽ വാർത്തയിൽ ഇടം പിടിക്കുന്ന താരകൊട്ടാരങ്ങളാണ്. അവയുടെ വിശേഷങ്ങൾ അറിയാം.
മന്നത്ത്
ഷാരൂഖ് ഖാൻ്റെ വസതിയായ മന്നത്ത് മുംബൈയിലെതന്നെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ് . ബാന്ദ്രയിലെ ലാൻഡ്‌സ് എൻഡിൽ സ്ഥിതി ചെയ്യുന്ന 27000 ചതുരശ്ര അടിയുള്ള വീട് ആറ് നിലകളിലായാണ് സ്ഥിതി ചെയ്യുന്നത്. പഴമയും പുതുമയും ഇഴചേർന്ന രൂപകൽപ്പനയാണ് മന്നത്തിന്റേത്. 200 കോടി രൂപയാണ് ഈ വീടിന്റെ മതിപ്പ് വില.
ജൽസ
അമിതാഭ് ബച്ചൻ്റെ മുംബൈയിലെ ജുഹുവിലുള്ള ബംഗ്ലാവാണ് ജൽസ. 10125 ചതുരശ്ര അടി വിസ്തീർണമുള്ള വീട്ടിലാണ് ബച്ചൻ കുടുംബത്തിലെ മൂന്ന് തലമുറകൾ താമസിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് ഈ വസ്തുവിൻ്റെ ഏകദേശ മൂല്യം 100-120 കോടി രൂപയാണ്. കോടിക്കണക്കിന് രൂപ വില മതിക്കുന്ന നിരവധി പെയിന്റിങ്ങുകളാണ് ജൽസയിലുള്ളത്.
രൺവീർ-ദീപിക ഹൗസ്
മുംബൈയിലെ ബാന്ദ്രയിലുള്ള ദീപിക പദുക്കോണിന്റേയും രൺവീർ സിംഗിന്റേയും ആഢംബര മാൻഷൻ കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്നു. ഷാരൂഖ് ഖാൻ്റെ മന്നത്തിന് സമീപം സ്ഥിതി ചെയ്യുന്ന ആഢംബര ഭവനം നാല് നിലകളിലായാണ് നിർമിച്ചിരിക്കുന്നത്. വീടിന് 100 കോടിയിലധികം രൂപ വിലമതിക്കുമെന്നാണ് റിപ്പോർട്ട്.
വിരുഷ്ക ഹോംസ്
ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കും നടി അനുഷ്ക ശർമ്മയ്ക്കും ഗുഡ്ഗാവിൽ 80 കോടിയുടെ വീടും മുംബൈയിലെ വോർളിയിൽ കൂറ്റൻ അപാർട്മെന്റും ഉണ്ട്. ഇവ കൂടാതെ അലിബാഗിൽ ഏകദേശം 8 കോടി രൂപ വിലമതിക്കുന്ന ഫാംഹൗസും ദമ്പതികൾ സ്വന്തമാക്കിയിട്ടുണ്ട്.
ഹൃത്വിക് മാൻഷൻ
ജുഹു-വെർസോവ ലിങ്ക് റോഡിലെ കൂറ്റൻ അപാർട്മെന്റിലാണ് ബോളിവുഡ് താരം ഹൃത്വിക് റോഷനും കുടുംബവും കഴിയുന്നത്. ഏകദേശം 100 കോടി രൂപയ്ക്കടുത്താണ് താരത്തിന്റെ 38,000 ചതുരശ്ര അടി വരുന്ന വീടിന്റെ വില.
റൺബീർ-ആലിയ
മുംബൈയിലെ പാലി ഹില്ലിൽ സ്ഥിതി ചെയ്യുന്ന റൺബീർ-ആലിയ ദമ്പതികളുടെ വീടിന്റെ വില 35 കോടി രൂപയോളമാണ്. ഇത് കൂടാതെ ഇവർക്ക് ബാന്ദ്രയിൽ ആറ് നിലകളുള്ള കൂറ്റൻ ബംഗ്ലാവുമുണ്ട്.
Explore the lavish homes of Bollywood celebrities like Shah Rukh Khan’s Mannat, Amitabh Bachchan’s Jalsa, and Deepika-Ranveer’s sea-facing mansion. These properties redefine luxury living.