അവതരണരീതിയിലെ വ്യത്യസ്തത കൊണ്ട് ലോകപ്രശസ്തമായ ഫിൻലാൻഡിലെ പോളാർ ബെയർ സ്റ്റാർട്ടപ്പ് പിച്ചിംഗിൻറെ ഇന്ത്യയിലെ പങ്കാളികളായി തിരഞ്ഞെടുക്കപ്പെട്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM). ഫിന്നിഷ് എംപ്ലോയ്‌മെൻ്റ് ആൻഡ് ഇക്കണോമി മന്ത്രാലയത്തിന് കീഴിലുള്ള പൊതു സ്ഥാപനമായ ബിസിനസ് ഫിൻലാൻഡ് ആണ് പരിപാടിയുടെ പങ്കാളികളായി സ്റ്റാർട്ടപ്പ് മിഷനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫിൻലാൻഡ് സർക്കാരും പരിപാടിയുടെ സംഘാടകരായ ബിസിനസ് ഒലു ഗ്രൂപ്പുമായി KSUM കരാർ ഒപ്പിട്ടു.

കഴുത്തറ്റം തണുത്ത വെള്ളത്തിൽ നിന്നു കൊണ്ട് സ്റ്റാർട്ടപ്പ് ആശയങ്ങൾ വിധികർത്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന പോളാർ ബെയർ സ്റ്റാർട്ടപ്പ് പിച്ചിംഗിൻറെ പ്രാദേശിക റൗണ്ട് ആദ്യമായാണ് ഇന്ത്യയിൽ നടത്തുന്നത്. ഫിൻലാൻഡിൽ ഐസ് ഹോൾ മത്സരം എന്നാണ് ഈ പരിപാടി പൊതുവെ അറിയപ്പെടുന്നത്. ഐസിനുള്ളിൽ ദ്വാരമുണ്ടാക്കി അതിൽ ഇറങ്ങി നിന്നാണ് സ്റ്റാർട്ടപ്പ് സംരംഭകർ പിച്ചിംഗ് നടത്തുന്നത്. ഫിൻലാൻഡിൽ ഐസിനുള്ളിലാണ് പരിപാടി നടക്കുന്നതെങ്കിലും ഇന്ത്യയിലെ മത്സരങ്ങളിൽ ഇളവുകളുണ്ടാകും. ഐസിട്ട് തണുത്ത വെള്ളത്തിൽ കുറഞ്ഞ പക്ഷം അരഭാഗം വരെയെങ്കിലും ഇറങ്ങി നിന്നുവേണം പിച്ചിംഗ് നടത്താൻ. വെള്ളത്തിലിറങ്ങാനാവശ്യമായ നിയോപ്രീൻ, വെറ്റ്സ്യൂട്ടുകൾ, സ്കൂബ ഡൈവിംഗ് വസ്ത്രങ്ങൾ തുടങ്ങിയ ധരിക്കാനാകില്ല. മറ്റെന്ത് വസ്ത്രങ്ങളും പിച്ചിംഗ് നടത്തുന്നവർക്ക് ധരിക്കാം.

എട്ടു മുതൽ പത്ത് വരെ സ്റ്റാർട്ടപ്പുകളെയാണ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ തിരഞ്ഞെടുക്കുക. പ്രവർത്തന മാതൃകയെങ്കിലുമുള്ള സ്റ്റാർട്ടപ്പുകൾക്കാണ് പങ്കെടുക്കാൻ അർഹതയുള്ളത്. ഈ മാതൃക വിവിധ പരിശോധനകൾക്കായി സമർപ്പിക്കണം. രണ്ട് സ്ഥാപകരെങ്കിലുമുള്ള സ്റ്റാർട്ടപ്പുകളായിരിക്കണം. പ്രീസീഡ് വിഭാഗത്തിലോ ശൈശവദശയിലുള്ളതോ ആയ സ്റ്റാർട്ടപ്പുകളെയാണ് പിച്ചിംഗിൽ പ്രതീക്ഷിക്കുന്നത്. ഗണ്യമായ ഫണ്ട് ഇതിനകം ലഭിച്ചു കഴിഞ്ഞ സ്റ്റാർട്ടപ്പുകളെ പരിഗണിക്കുന്നതല്ല. ഇന്ത്യയിൽ ഡൽഹി ഫിൻലാൻഡ് എംബസിയിൽവെച്ച് പരിപാടി നടത്താനാണ് സാധ്യത. വിജയികൾക്ക് ഫിൻലാൻഡിൽ നടക്കുന്ന ഫിനാലെയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാണ് കേരളത്തിൻറേത് എന്നതിൻറെ തെളിവുകൂടിയാണ് പ്രശസ്തമായ അന്താരാഷ്ട്ര പരിപാടിക്ക് പങ്കാളിയാകാൻ ലഭിച്ച അവസരമെന്ന് KSUM സിഇഒ അനൂപ് അംബിക ചൂണ്ടിക്കാട്ടി. ഇതിലൂടെ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധയും സ്വീകാര്യതയും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റജിസ്ട്രേഷനായി ഈ ലിങ്ക് ഉപയോഗിക്കാം https://ksum.in/Polar_Bear_Pitching. കൂടുതൽ വിവരങ്ങൾക്ക് https://polarbearpitching.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Kerala Startup Mission collaborates with Business Finland for India’s first Polar Bear Pitching event. Kerala startups will pitch in freezing water for a chance to compete in Finland.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version