ഒഡീഷയുടെ ദ്വിവത്സര നിക്ഷേപക സംഗമമായ ഉത്കർഷ് ഒഡീഷ കോൺക്ലേവിന് ഇന്ന് തുടക്കമാകും. അഞ്ച് ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ പ്രതീക്ഷിക്കുന്ന സംഗമത്തിൽ 16ലധികം രാജ്യങ്ങളിൽ നിന്നുള്ള വ്യവസായ പ്രതിനിധികളും നിക്ഷേപകരും പങ്കെടുക്കും. ഒഡീഷയിൽ ബിജെപി ഗവൺമെന്റ് അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ പ്രധാന നിക്ഷേപക സംഗമമാണിത്. ഒഡീഷയെ വളർന്നുവരുന്ന നിക്ഷേപ കേന്ദ്രമായി അവതരിപ്പിക്കാനായി സംസ്ഥാന സർക്കാർ പദ്ധതിയിട്ടിരിക്കുന്ന ദ്വിദിന പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും.

പുതിയ സർക്കാർ അധികാരമേറ്റതു മുതൽ വിവിധ മേഖലകളിലായി 2.75 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നതായും ഇത് ഇരട്ടിപ്പിക്കുകയുമാണ് നിക്ഷേപക സംഗമത്തിന്റെ ലക്ഷ്യമെന്നും ഒഡീഷ വ്യവസായ മന്ത്രി സമ്പത്ത് സ്വെയിൽ പറഞ്ഞു. പദ്ധതിക്ക് അംഗീകാരം നൽകുന്നതിനൊപ്പം തന്നെ വ്യവസായ അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. പരമ്പരാഗതമായി ഖനനവും അതുമായി അനുബന്ധിച്ചുമുള്ള വ്യവസായങ്ങൾക്കും പേരുകേട്ട ഒഡീഷ അതിനപ്പുറമുള്ള നിക്ഷേപ സാധ്യതകളിലേക്ക് മാറി ചിന്തിക്കുകയാണ്. ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ, പെട്രോകെമിക്കൽസ്, ടൂറിസം, ഫാർമ, ബയോടെക് തുടങ്ങിയ മേഖലകളിലേക്കുള്ള വൻ നിക്ഷേപങ്ങൾ ഇതിനു തെളിവാണ്-അദ്ദേഹം പറഞ്ഞു.

മുൻപ് ബിജെഡി ഗവൺമെന്റിന്റെ കാലത്ത് സംസ്ഥാനം മെയ്ക്ക് ഇൻ ഒഡീഷ കോൺക്ലേവ് എന്ന പേരിൽ നിക്ഷേപക സംഗമം നടത്താറുണ്ടായിരുന്നു. ഇത്തവണ ബിജെപി ഗവൺമെന്റ് നിക്ഷേപക സംഗമത്തിന്റെ പേര് ഉത്കർഷ് ഒഡീഷ കോൺക്ലേവ് എന്നാക്കി മാറ്റുകയായിരുന്നു.

Utkarsh Odisha Conclave 2025 begins today, aiming to attract Rs 5 lakh crore in investments across diverse sectors. PM Modi will inaugurate this two-day event showcasing Odisha as a thriving investment hub.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version