ഒരു ഫെറാറി സൂപ്പർ സ്പോർട്സ് കാർ  നന്നാക്കാൻ എത്രരൂപ വേണ്ടിവന്നേക്കുമെന്ന ചിന്തയിലാണ്‌ ഇപ്പോൾ കേരളത്തിലെ വണ്ടിപ്രേമികള്‍. കാരണം കഴിഞ്ഞ ദിവസംകൊച്ചി കളമശ്ശേരിയിൽ ഇടിച്ചു തകർന്നു വാർത്തകളിൽ ഇടം പിടിച്ചത് ഒരു ഫെറാറി കാറാണ്.  വെറും ഫെറാരിയല്ല , ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ ഫെറാറിയുടെ 3.68 കോടി  മതിക്കുന്ന  488 GTB മിഡ് എഞ്ചിൻ മോഡലാണ് കളമശേരി മെഡിക്കല്‍ കോളജ് റോഡില്‍ അപകടത്തില്‍ പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തില്‍ ആർക്കും പരുക്കുകളില്ലെങ്കിലും കാറിന് കാര്യമായ കേടുപാടുകളുണ്ടായി. കാർ ഉടമയുടെ സെക്കന്റ് ഹാൻഡ് വാഹനമായിരുന്നു ഈ ഫെറാറി.

ഫെറാറി 488 ജിടിബിയാണ് 488 ലൈനപ്പിലെ ഏറ്റവും മികച്ച മോഡൽ. ഇത് പെട്രോൾ ലിറ്ററിന് 8.77 കിലോമീറ്റർ മൈലേജ് നൽകുന്നു എന്നതിലുപരി വേഗതയിൽ വെല്ലാൻ മറ്റൊരു വാഹനമില്ല എന്നതാണ് സവിശേഷത. 7 ഗിയർ  ഓട്ടോമാറ്റിക്  ട്രാൻസ്മിഷൻ , പാഡിൽ ഷിഫ്റ്റ്, സ്‌പോർട്‌സ് മോഡ് എന്നിവയും  4 വാൽവ്  8 സിലിണ്ടർ 3902 സിസി സവിശേഷതകൾ വാഹനത്തിനു 660 bhp @ 8000 rpm വേഗത നൽകുന്നു.  
 
കേരളത്തിലെ ഏറ്റവും വലിയ സ്വർണ, വജ്ര റീട്ടെയിലർമാരില്‍  ഒന്നായ ജോസ്കോ ഗ്രൂപ്പ് എംഡിയും സിഇഒയുമായ ടോണി ജോസിന്റേതാണ് അപകടത്തില്‍ പെട്ട ഫെറാറി 488 GTB.  

താനെ ആർടിഒയില്‍ രജിസ്റ്റർ ചെയ്‌തിട്ടുള്ള സൂപ്പർകാറിന്റെ സെക്കൻഡ് ഓണറാണ് ടോണി ജോസ് . കേരളത്തിലെ ആദ്യത്തെ ഔഡി A8 സെഡാൻ, സംസ്ഥാനത്തെ ആദ്യത്തെ 2022 റേഞ്ച് റോവർ വോഗ് എന്നിവയെല്ലാം സ്വന്തമാക്കിയത് ടോണിയായിരുന്നു.

ഫെറാറി കൂടാതെ  
ലാൻഡ് റോവർ ഡിഫൻഡർ 110, ബെന്റ്ലി, മെർ‌സിഡീസ് ബെൻസ് ജി-വാഗണ്‍, ഔഡി A8, പുതിയ ബിഎംഡബ്ല്യു 740 Li, മെർ‌സിഡീസ് എസ്-ക്ലാസ് തുടങ്ങിയ കാറുകളെല്ലാം  ഇദ്ദേഹത്തിന്റെ ഗരാജിലുണ്ട്.

The Ferrari 488 GTB worth Rs 3.68 crore crashed on Kalamassery Medical College Road, Kerala. The owner, Tony Jose, CEO of Josco Group, suffered significant damage to the car but remained unharmed.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version