മൂന്നാം മോഡി സർക്കാറിന്റെ രണ്ടാം ബജറ്റ് ആണ് ഇന്ന് അവതരിപ്പിക്കപ്പെടുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച റെക്കോർഡ് ഇന്നത്തെ ബജറ്റ് അവതരണത്തോടെ ധനമന്ത്രി നിർമല സീതാരാമൻ സ്വന്തമാക്കും. ഏഴ് ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച സി.ഡി. ദേശ്മുഖിന്റെ റെക്കോർഡാണ് ഇതോടെ നിർമല മറികടക്കുന്നത്. ഇന്നത്തെ ബജറ്റ് അടക്കം 2019 മുതൽ 7 സമ്പൂർണ ബജറ്റുകളും ഒരു ഇടക്കാല ബജറ്റുമാണ് നിർമലയുടേതായിട്ട് ഉള്ളത്.
മൊറാർജി ദേശായി തുടർച്ചയായി ആറ് ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രിയാണ്. മൻമോഹൻ സിങ്, യശ്വന്ത് സിൻഹ, പി.ചിദംബരം, പ്രണബ് മുഖർജി, അരുൺ ജയ്റ്റ്ലി എന്നിവർ തുടർച്ചയായി അഞ്ച് ബജറ്റ് വീതം അവതരിപ്പിവരാണ്. ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചവരുടെ പട്ടികയിൽ നിർമല സീതാരാമൻ മൂന്നാം സ്ഥാനത്താണ്.
Nirmala Sitharaman will present her 8th consecutive Union Budget on Feb 1, 2025, setting a new record. She remains India’s first full-time woman finance minister.