കേന്ദ്ര ബജറ്റിൽ ടൂറിസം പ്രതീക്ഷകൾ

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് അടക്കം ​പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. ബജറ്റിൽ രാജ്യത്തെ 50 വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസന പ്രഖ്യാപനമാണ് കേരളത്തിനടക്കം പ്രതീക്ഷ നൽകുന്നത്. സംസ്ഥാന ​ഗവൺമെന്റുകളുടെ കൂടി സഹകരണത്തോടെയാണ് ഈ വിനോദ സഞ്ചാര വികസന പദ്ധതി പ്രാവർത്തികമാക്കുക എന്നാണ് പ്രാഥമിക വിവരങ്ങളിൽനിന്നും വ്യക്തമാകുന്നത്.

രാജ്യത്തെ 50 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യ വികസനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിനായി സ്ഥലമേറ്റു നൽകേണ്ടത് സംസ്ഥാന ​ഗവണമെന്റുകളാണ്. ഈ അൻപത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകൾ അടക്കം ഉൾപ്പെടുത്തിയാണ് വികസനപ്രവർത്തനങ്ങൾ നടക്കുക. കേരളത്തിലെ ടൂറിസം മേഖലയ്ക്ക് പദ്ധതിയിലൂടെ നേട്ടമുണ്ടാകും എന്നാണ് പ്രതീക്ഷ.

മെഡിക്കൽ ടൂറിസത്തിന് പ്രാധാന്യം നൽകും എന്ന കേന്ദ്ര പ്രഖ്യാപനവും കേരളത്തിലെ ടൂറിസം മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്. ഹീൽ ഇൻ ഇന്ത്യ എന്ന പദ്ധതിക്കു കീഴിലാണ് വിദേശികൾക്ക് ഇന്ത്യയിലെത്തി മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പുനൽകുക. സ്വകാര്യ ആശുപത്രികൾ അടക്കമുള്ളവയുടെ സഹകരണത്തോടെയായിരിക്കും പദ്ധതി.

ഹോം സ്റ്റേകൾക്കായി മുദ്ര ലോണുകൾ, ടൂറിസം മേഖലയിൽ മികവ് കാണിക്കുന്ന സംസ്ഥാനങ്ങൾക്ക് അധിക തുക, ആത്മീയ മേഖലകൾ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസന പദ്ധതികൾ തുടങ്ങിയ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളും കേരളത്തെ സംബന്ധിച്ച് ടൂറിസം മേഖലയിൽ പ്രതീക്ഷ നൽകുന്നവയാണ്.

The Union Budget 2025 prioritizes tourism with investments in top 50 destinations, incentives for states, support for small businesses, and a boost to medical and spiritual tourism.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version