കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം തുടർച്ചയായി എട്ടാം തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. രാഷ്ട്രീയ-സാമ്പത്തിക വാർത്തകൾക്കൊപ്പം മന്ത്രിയുടെ വ്യക്തിഗത വിശേഷങ്ങളും വാർത്തയിൽ നിറയാറുണ്ട്. എന്നാൽ നിർമല സീതാരാമന്റെ മകൾ വാങ്മയി പരകാല വാർത്തകളിൽ നിന്നും പരമാവധി അകന്നുനിൽക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.
നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകർ രാഷ്ട്രീയ സാമ്പത്തിക വിദഗ്ധനും 2014 ജൂലൈ മുതൽ 2018 ജൂൺ വരെ ആന്ധ്രാപ്രദേശ് സർക്കാരിൽ ക്യാബിനറ്റ് റാങ്ക് പദവി വഹിച്ച വ്യക്തിയുമാണ്. ദമ്പതികളുടെ മകളായി 1991 മെയ് 20നാണ് വാങ്മയി പരകാലയുടെ ജനനം. ഡൽഹി സർവകലാശാലയിൽ നിന്നും ഇംഗ്ലീഷിൽ ബിരുദം നേടിയ വാങ്മയി ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടി. യുഎസ്സിലെ നോർത്ത് വെസ്റ്റേർൺ സർവകലാശാലയിൽ നിന്നായിരുന്നു വാങ്മയിയുടെ ബിരുദാനന്തര ബിരുദം. നിലവിൽ ദേശീയ മാധ്യമമായ മിന്റ് ലോഞ്ചിലെ ലേഖികയാണ് വാങ്മയി. എഴുത്തിനൊപ്പം ഫോട്ടോ ജേർണലിസത്തിലും വാങ്മയി കഴിവു തെളിയിച്ചിട്ടുണ്ട്.
ഗുജറാത്ത് സ്വദേശിയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനുമായ പ്രതിക് ദോഷിയാണ് വാങ്മയിയുടെ ഭർത്താവ്. 2023ലായിരുന്നു ഇരുവരുടേയും വിവാഹം. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ഉദ്യോഗസ്ഥനായ പ്രതിക് നരേന്ദ്ര മോഡിയുമായി അടുത്ത ബന്ധം പുലർത്തുന്നു. 2014ലാണ് ഇദ്ദേഹം പിഎംഒ ഓഫീസിലെത്തിയത്. 2019 ജൂണിൽ നരേന്ദ്ര മോഡി രണ്ടാം തവണ പ്രധാനമന്ത്രിയായപ്പോൾ ജോയിന്റ് സെക്രട്ടറി റാങ്കിൽ അദ്ദേഹം ഒഎസ്ഡി ആയി നിയമിതനായി. നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിലെ മുഖ്യമന്ത്രി ഓഫീസിൽ റിസർച്ച് അസിസ്റ്റന്റായും പ്രതിക് ജോലി ചെയ്തിരുന്നു.
Vangmayi Parakala, daughter of Finance Minister Nirmala Sitharaman, is a journalist at Mint Lounge. She married PMO official Pratik Doshi in June 2023.