ഇന്ത്യൻ ഗുസ്തിയെ ആഗോളതലത്തിലേക്ക് ഉയർത്തിയ താരമാണ് ഒളിംപ്യൻ വിനേഷ് ഫോഗട്ട്. അടുത്തിടെ രാഷ്ട്രീയപ്രവേശനവും നടത്തിയ അവർ ഹരിയാന നിയമസഭയിലെ എംഎൽഎ കൂടിയാണ്. റെസ്ലിങ്ങിനും രാഷ്ട്രീയത്തിനും ഒപ്പം താരത്തിന്റെ ആസ്തിയക്കുറിച്ചുള്ള വിശേഷങ്ങളും വാർത്തകളിൽ നിറയാറുണ്ട്.

2024 പാരിസ് ഒളിംപിക്സിൽ പങ്കെടുക്കുന്നതിനു മുൻപ് അഞ്ച് കോടിയായിരുന്നു വിനേഷ് ഫോഗട്ടിന്റെ ആസ്തി. എന്നാൽ ഇപ്പോൾ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് 36.5 കോടി രൂപയാണ് ഒളിംപ്യന്റെ ആസ്തി. ഒളിംപിക്സിനു ശേഷം വിനേഷ് ഐക്കൺ താരമായി എത്തിയ നിരവധി ബ്രാൻഡ് എൻഡോർസ്മെന്റുകളാണ് ഈ ആസ്തി വർധനവിനു പിന്നിൽ.

റെസ്ലിങ് രംഗത്തെ മിന്നും പ്രകടനത്തിനു പുറമേ രാഷ്ട്രീയ രംഗത്തും താരം ശ്രദ്ധേയ സാന്നിദ്ധ്യമാണ്. 2023ൽ ഇന്ത്യൻ റെസ്ലിങ് ഫെഡറേഷൻ മുൻ  പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ നടന്ന സമരത്തിലും വിനേഷ് മുൻനിരയിലുണ്ടായിരുന്നു. പാരിസ് ഒളിംപിക്സിലൂടെ ഒളിംപിക്സ് ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ ഗുസ്തി താരമെന്ന നേട്ടത്തിലേക്കെത്തിയ വിനേഷിന് എന്നാൽ ഭാരക്കൂടുതലിന്റെ പേരിൽ ഫൈനലിൽ മത്സരിക്കാനായില്ല.

പാരിസിൽ വിനേഷിന് മെഡൽ നഷ്ടപ്പെട്ടെങ്കിലും അതിനെ തുടർന്നുണ്ടായ വിവാദങ്ങൾ അവർക്ക് ഒരു തരത്തിൽ അനുഗ്രഹമായി. പാരിസിനു ശേഷം താരത്തിന്റെ ബ്രാൻഡ് വാല്യൂവിൽ വൻ വർധനവുണ്ടായി. 2024ൽ കൂടുതൽ തവണ ഗൂഗിളിൽ സെർച്ച് ചെയ്ത ഇന്ത്യൻ കായിക താരങ്ങളിൽ ഒന്നാമതെത്തിയത് വിനേഷ് ആയിരുന്നു. മുൻപ് ഒരു ബ്രാൻഡുമായി സഹകരിക്കുന്നതിന് 25 ലക്ഷം രൂപ വരെ വാങ്ങിയിരുന്ന താരം ഇപ്പോൾ 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് ഈടാക്കുന്നത്. ഇതാണ് താരത്തിന്റെ ആസ്തിയിൽ മാസങ്ങൾ കൊണ്ട് വൻ വർധനവുണ്ടാക്കിയത്. കോർണർ സ്റ്റോൺ സ്പോർട്സ് എന്ന സ്ഥാപനമാണ് വിനേഷിന്റെ ബ്രാൻഡിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

വാഹനപ്രേമി കൂടിയായ വിനേഷിന്റെ പക്കൽ Mercedes GLE, ടൊയോട്ട ഫോർച്യൂണർ എന്നിങ്ങനെ നിരവധി ആഢംബര വാഹനങ്ങളുണ്ട്.

Vinesh Phogat’s net worth jumped from ₹5 crore to ₹36.5 crore after the Paris Olympics 2024. Discover how endorsements, politics, and brand deals fueled her success.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version