ആഭ്യന്തര സഞ്ചാരികളെ കൂടുതുൽ ആകർഷിക്കാൻ ക്യാംപെയ്നുമായി കേരള ടൂറിസം വകുപ്പ്. ഇതിനായി അഹമ്മദാബാദിൽ കേരള ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിപാടി നടന്നു.

ആഭ്യന്തര വിനോദസഞ്ചാര രംഗത്ത് കേരളത്തിന്റെ ടൂറിസം പദ്ധതികൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു. ആഭ്യന്തര സഞ്ചാരികളെ, പ്രത്യേകിച്ച് കുടുംബങ്ങളെ ആകർഷിക്കുന്നതിനായാണ് പ്രത്യേക ക്യാംപെയ്ൻ. യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി ഹെലി-ടൂറിസം, സീപ്ലെയിൻ സർവീസുകൾ തുടങ്ങിയ വമ്പൻ ടൂറിസം പദ്ധതികളാണ് കേരളം ആഭ്യന്തര ടൂറിസത്തിന്റെ മാറ്റ് കൂട്ടാനായി കൊണ്ടുവരുന്നത്. ഇതോടൊപ്പം കേരളത്തിലെ പ്രധാന ബീച്ചുകൾ, ഹിൽ സ്റ്റേഷനുകൾ, കായലുകൾ, ഹൗസ് ബോട്ട് ടൂറിസം തുടങ്ങിയവയും സഞ്ചാരികളെ ആകർഷിക്കും.

ആഭ്യന്തര സഞ്ചാരികളേയും പ്രത്യേകിച്ച് കുടുംബവുമായി വിനോദസഞ്ചാരത്തിന് എത്തുന്നവരേയും പരിഗണിച്ച് പുതിയ ടൂറിസം പദ്ധതികളാണ് കേരളം അവതരിപ്പിക്കുന്നതെന്ന് കേരള ടൂറിസം ഇൻഫർമേഷൻ ഓഫീസർ എൻ. സജേഷ്  പറഞ്ഞു. കഴിഞ്ഞ വർഷം ഗുജറാത്തിൽ നിന്നും മൂന്നു ലക്ഷത്തിലധികം സഞ്ചാരികളാണ് കേരളം സന്ദർശിച്ചത്. ഇത്തവണ ഈ സഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് കേരള ടൂറിസം വകുപ്പിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വടക്കൻ കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇത്തവണത്തെ കേരളത്തിന്റെ ആഭ്യന്തര ടൂറിസം പദ്ധതി. ബേക്കൽ, വയനാട്, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങൾ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി തയ്യാറെടുത്തു കഴിഞ്ഞു. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുള്ള അത്ര അറിയപ്പെടാത്ത സ്ഥലങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തും-സജേഷ് പറഞ്ഞു.

Kerala Tourism launches a campaign to attract more domestic tourists, focusing on families and promoting destinations like Bekal, Wayanad, and Kozhikode with new projects like heli-tourism and seaplane services.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version