![](https://i.ytimg.com/vi/L8TExhyGKXE/hqdefault.jpg)
ഇന്ത്യൻ ഐടി വ്യവസായ രംഗത്തെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഇൻഫോസിസ് (Infosys) സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ. വർഷങ്ങൾ നീണ്ട കരിയറിലൂടെയും ബിസിനസ് സംരംഭങ്ങളിലൂടെയും വമ്പൻ ആസ്തിയാണ് ക്രിസ് നേടിയത്. ഫോർബ്സിന്റെ 2025 ജനുവരിയിലെ ബില്യണയർ പട്ടിക പ്രകാരം 4.1 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ക്രിസ് ഗോപാലകൃഷ്ണന് ഉള്ളത്.
എഞ്ചിനീയറിങ് ബിരുദധാരി എന്ന നിലയിൽ നിന്നും ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെക് സംരംഭകൻ എന്ന നിലയിലേക്കുള്ള ക്രിസ് ഗോപാലകൃഷ്ണന്റെ വളർച്ച സമാനതകളില്ലാത്തതാണ്. 1980കളിൽ അഞ്ച് സഹസ്ഥാപകരുമായി ചേർന്ന് ക്രിസ് ആരംഭിച്ച ഇൻഫോസിസിലൂടെയാണ് അദ്ദേഹത്തിന്റെ വിജയഗാഥ ആരംഭിക്കുന്നത്. ചെറിയ സംരംഭമായി തുടങ്ങിയ കമ്പനി ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഐടി സേവന ദാതാക്കളാണ്.
ഇൻഫോസിസിന്റെ നേതൃമുഖത്ത് നിർണായക സ്വാധീനം ചെലുത്തിയ ക്രിസ് കമ്പനിയുടെ ടെക്നിക്കൽ വിഭാഗത്തിനൊപ്പം കസ്റ്റമർ റിലേഷനിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 2007 മുതൽ 2011 വരെ അദ്ദേഹം ഇൻഫോസിസ് സിഇഓയും എംഡിയുമായിരുന്നു. 2014ലാണ് അദ്ദേഹം ഇൻഫോസിസിലെ ഔദ്യോഗിക സേവനങ്ങൾ അവസാനിപ്പിച്ചത്. നിലവിൽ ആക്സിലർ വെഞ്ച്വേർസ് (Axilor Ventures) ചെയർമാനാണ് അദ്ദേഹം. സ്റ്റാർട്ടപ്പുകളെ സഹായിക്കുന്ന ആക്സിലറിന് ഗുഡ്ഹോം, കഗാസ്, എൻകാഷ് എന്നിങ്ങനെ നിരവധി സ്റ്റാർട്ടപ്പുകളിൽ നിക്ഷേപമുണ്ട്.
Discover the inspiring journey of Kris Gopalakrishnan, Infosys co-founder, with a net worth of $4.1 billion. From tech leadership to philanthropy and investments, explore his impact.