ദേവാസുരത്തിലെ മുണ്ടയ്ക്കൽ ശേഖരൻ എന്ന വില്ലൻ കഥാപാത്രത്തിലൂടെ മലയാളിയുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ താരമാണ് നെപ്പോളിയൻ എന്ന കുമരേശൻ ദുരൈസ്വാമി. മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്ന അദ്ദേഹം രാഷ്ട്രീയക്കാരൻ എന്ന നിലയിലും കഴിവു തെളിയിച്ചു. ഇതിനു പുറമേ മികച്ച സംരംഭകൻ കൂടിയാണ് നെപ്പോളിയൻ.

1991ൽ പുറത്തിറങ്ങിയ പുതു നെല്ലു പുതു നാഥു എന്ന ചിത്രത്തിലൂടെയായിരുന്നു നെപ്പോളിയന്റെ സിനിമാ അരങ്ങേറ്റം. വെറും 27 വയസ്സായിരുന്നു സിനിമയിൽ എത്തുമ്പോൾ അദ്ദേഹത്തിന്റെ പ്രായം. എന്നാൽ ആദ്യ ചിത്രത്തിൽ അദ്ദേഹത്തിന്റെ വേഷമാകട്ടെ ഒരു അറുപതുകാരന്റേതും. പിന്നീട് തമിഴ്, തെലുഗു, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി 85ലധികം ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. 2006 വരെ ദക്ഷിണേന്ത്യൻ അഭിനേതാക്കളുടെ സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം.

ദ്രാവിഡ മുന്നേറ്റ കഴകത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. 2001 അദ്ദേഹം വില്ലിവാക്കം നിയോജകമണ്ഡലത്തിൽ നിന്നും എംഎൽഎയായി തമിഴ്നാട് നിയമസഭയിലെത്തി. 2009ൽ ലോക്‌സഭയിലേക്കു മത്സരിച്ച് വിജയിച്ച അദ്ദേഹം മൻമോഹൻ സിങ് മന്ത്രിസഭയിൽ  സാമൂഹികനീതി വകുപ്പ് സഹമന്ത്രിയായിരുന്നു. 2014ൽ അദ്ദേഹം ബിജെപിയിൽ ചേർന്നു.

സജീവ രാഷ്ട്രീയത്തിൽ നിന്നും സിനിമയിൽനിന്നും വിട്ടുനിൽക്കുന്ന താരം ഇപ്പോൾ അമേരിക്കയിലാണ്. 300 ഏക്കർ വരുന്ന കൃഷിസ്ഥലത്ത് പച്ചക്കറി കൃഷി കൂടാതെ പശു ഫാമും വൈൻ ഉൽപാദന കേന്ദ്രവും അദ്ദേഹത്തിനുണ്ട്. 2000ൽ ഇന്ത്യയിൽ തുടങ്ങിയ ജീവൻ ടെക്‌നോളജീസ് എന്ന ഐടി കമ്പനിയുടെ പ്രവർത്തനങ്ങളിലും നെപ്പോളിയൻ പങ്കാളിയാണ്. അഭിനയത്തിൽ നിന്നും മറ്റു സംരംഭങ്ങളിൽ നിന്നും 1000 കോടി രൂപയോളം സമ്പത്ത് അദ്ദേഹം നേടിയതായി ന്യൂസ് 24 റിപ്പോർട്ട് ചെയ്യുന്നു.  

Discover the remarkable journey of Napoleon (Kumaresan Duraisamy) in South Indian cinema and politics. Known for his versatile acting across Tamil, Telugu, Malayalam, and English films, and significant political achievements, Napoleon is a true South Indian icon. Explore his stellar acting career, political milestones, and personal life in this comprehensive overview.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version