അനധികൃത കുടിയേറ്റക്കാരായ മൂന്ന് ബംഗ്ലാദേശി പൗരൻമാർ കഴി‍ഞ്ഞ ദിവസം തിരുവനന്തപുരത്ത് പൊലീസ് പിടിയിലായിരുന്നു. പശ്ചിമ ബംഗാൾ സ്വദേശികൾ എന്ന വ്യാജേന വട്ടിയൂർക്കാവിൽ കെട്ടിട നിർമാണ തൊഴിലിൽ ഏർപ്പെട്ടിരുന്ന ബംഗ്ലാദേശികളാണ് പൊലീസ് പിടിയിലായത്. ഇവരുടെ കയ്യിൽ നിന്നും ആധാർ അടക്കമുള്ള വ്യാജ തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തു.

മുഹമ്മദ് അംഗീർ, ജൊഹാർദീൻ, മുഹമ്മദ് കഫീത്തുള്ള എന്നീ ബംഗ്ലാദേശ് പൗരർമാരെയാണ് വട്ടിയൂർക്കാവ് പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ നിരവധി ബംഗ്ലാദേശ് സ്വദേശികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്നായിരുന്നു സ്പെഷ്യൽ ബ്രാഞ്ച്-ഇന്റലിജൻസ് റിപ്പോർട്ട്. ഇതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ ഇവരുടെ കയ്യിലുള്ള ആധാർ അടക്കമുള്ളവ വ്യാജമായി നിർമിച്ചവയാണെന്ന് ആണെന്ന് കണ്ടെത്തുകയായിരുന്നു. ഇവർ ബംഗ്ലാദേശ് പൗരൻമാരാണ് എന്ന് തെളിയിക്കുന്ന രേഖകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അനധികൃതമായി ഇന്ത്യയിലേക്ക് എത്തിയതിനും താമസിച്ചതിനും ഫോറിനേഴ്സ് ആക്റ്റ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരിൽ ഒരാൾ പത്ത് വർഷത്തോളമായി കേരളത്തിലുണ്ട്. പൊലീസ് മൊഴിയെടുത്തപ്പോൾ അനധികൃതമായാണ് അതിർത്തി കടന്നതെന്ന് ഇവർ സമ്മതിച്ചു. ഏജന്റുമാർ വഴിയാണ് ഇവർ കേരളത്തിലേക്ക് എത്തിയത്. ഇവർക്കൊപ്പം മറ്റാരെങ്കിലും ഉണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ബംഗ്ലാദേശ് പൗരൻമാർ തിരുവനന്തപുരത്ത് പിടിയിലായതോടെ അന്യസംസ്ഥാന തൊഴിലാളികളുടെ രേഖകൾ പരിശോധിക്കുന്നതിൽ ഗവൺമെന്റ് കൂടുതൽ ശ്രദ്ധ പുലർത്തണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളോടുള്ള കേരത്തിന്റെ സമീപനത്തിൽ മാറ്റം വരണമെന്നാണ് ആവശ്യം.

Three Bangladeshi nationals working as construction laborers in Thiruvananthapuram were arrested for illegal immigration. Fake Aadhaar cards were seized.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version