ആരോഗ്യ സംരക്ഷണം മൗലികാവകാശമാണെന്ന ഉറച്ച വിശ്വാസത്തോടെയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ കഥ ആരംഭിക്കുന്നത്. ഈ ബോധ്യമാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പനെ സേവനങ്ങൾ കുറഞ്ഞ പ്രദേശങ്ങളിലെ ആരോഗ്യ സംരക്ഷണത്തിലെ അസമത്വങ്ങൾ പരിഹരിക്കാൻ പ്രേരിപ്പിച്ചത്. ഈ പ്രതിബദ്ധത ഇന്ന് ആഗോളതലത്തിൽ ആരോഗ്യ സംരക്ഷണത്തെ പരിവർത്തനം ചെയ്യുക എന്ന ദൗത്യമായി പരിണമിച്ചു. 2012ലാണ് ആ ദൗത്യത്തിന്റെ പുതുതലമുറയിലെ കാവലാളായി അലീഷ മൂപ്പൻ ആസ്റ്ററിലെത്തുന്നത്. ഇന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറാണ് അലീഷ.
13 വർഷങ്ങളായി കാഴ്ചപ്പാട്, പ്രായോഗികത, കാരുണ്യം എന്നിവയിലൂടെ ആസ്റ്ററിനെ അസാധാരണ ഉയരങ്ങളിലേക്ക് നയിക്കുന്നതിൽ അലീഷ മൂപ്പൻ നിർണായക പങ്ക് വഹിക്കുന്നു. വിശ്വസനീയമായ പ്രാദേശിക നാമത്തിൽ നിന്നും ആഗോള ആരോഗ്യ സംരക്ഷണ ശക്തിയായി മാറിയ ആസ്റ്ററിന്റെ വളർച്ചയിൽ അലീഷ തന്റേതായ സ്ഥാനം അടയാളപ്പെടുത്തുന്നു. ജിസിസിയിലും ഇന്ത്യയിലും ആസ്റ്ററിന്റെ പ്രവർത്തനങ്ങളെ തന്ത്രപരമായി വിഭജിച്ച് അതിന്റെ വളർച്ചാഗാഥ പുനർനിർവചിച്ചതാണ് അലീഷയുടെ അഭിമാനകരമായ നേട്ടങ്ങളിലൊന്ന്. ഇങ്ങനെ പ്രത്യേക വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന രണ്ട് വ്യത്യസ്ത സ്ഥാപനങ്ങളെ സൃഷ്ടിക്കുന്നതിലാണ് ആസ്റ്ററിൽ അലീഷ ശ്രദ്ധ കേന്ദ്രീകരിച്ചത്.
ആരോഗ്യരംഗത്തെ വളർച്ചയ്ക്കും ബിസിനസ് വളർച്ചയ്ക്കുമൊപ്പം സ്ത്രീപ്രാതിനിധ്യത്തിനും അലീഷ മൂപ്പനു കീഴിൽ ആസ്റ്റർ പ്രാധാന്യം നൽകുന്നു.
ഇതിനായി പ്രത്യേക വനിതാ നേതൃത്വ പരിപാടികൾക്കും ആസ്റ്റർ ചുക്കാൻ പിടിക്കുന്നു. അതിന്റെ ഫലമായി ഇന്ന് ആസ്റ്റർ ജീവനക്കാരിൽ അറുപത് ശതമാനവും സ്ത്രീകളാണ്. സി-സ്യൂട്ട് റോളുകളിൽ വരെ നിരവധി സ്ത്രീ പ്രാതിനിധ്യമാണ് ആസ്റ്ററിന്റെ സവിശേഷത. ഇങ്ങനെ ആളുകൾക്ക് അവസരങ്ങൾ നൽകി വളർച്ചയ്ക്ക്ക്കും അർത്ഥവത്തായ പുരോഗതിക്കും മുൻഗണന നൽകുന്ന ആസ്റ്ററിന്റെ ശാക്തീകരണ സംസ്കാരത്തിന്റെ കഥകൾ തുടർന്നുകൊണ്ടേ ഇരിക്കുന്നു.
Alisha Moopen is transforming healthcare with Aster DM Healthcare, driving global expansion, digital transformation, and women’s leadership while advocating for mental health awareness.