ബോളിവുഡിലെ ബഹുമുഖ പ്രതിഭ എന്നാണ് ഫർഹാൻ അക്തർ അറിയപ്പെടുന്നത്. സംവിധാനം, അഭിനയം, സംഗീതം, പാട്ടെഴുത്ത് എന്നിങ്ങനെ സിനിമാരംഗത്തെ വിവിധ മേഖലകളിൽ താരം സജീവമാണ്. നിർമാണരംഗത്തും വേരുറപ്പിച്ച താരത്തിന് സ്വന്തം നിർമാണ കമ്പനിയും ഉണ്ട്. സിനിമാ രംഗത്തിനു പുറമേ നിരവധി നിക്ഷേപങ്ങളിലൂടെയും 150 കോടിയോളം രൂപയാണ് താരത്തിന്റെ സമ്പാദ്യം.

2001ൽ ദിൽ ചഹ്താ ഹേ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ ഫർഹാൻ അതിനുമുൻപ് തന്നെ റിതേഷ് സിദ്വാനിയുമായി ചേർന്ന് എക്സൽ എന്റർടെയ്ൻമെന്റ് എന്ന സിനിമാ നിർമാണ സംരംഭം ആരംഭിച്ചിരുന്നു. മിർസാപൂർ, ദിൽ ദഡക്നേ ദോ, മെയ്ഡ് ഇൻ ഹെവൻ തുടങ്ങി നിരവധി ചിത്രങ്ങളും വെബ് ഷോകളും കമ്പനി നിർമിച്ചു. ബ്രാൻഡ് ഐക്കൺ എന്ന നിലയിലും മികച്ച സമ്പാദ്യം ഫർഹാൻ ഉണ്ടാക്കുന്നു. Nu Republic, Titan Xylys, VIVO, Park Avenue, Abil Group, IndusInd Bank, Amway India തുടങ്ങി നിരവധി ബ്രാൻഡുകളുടെ മുഖമാണ് ഫർഹാൻ. സമൂഹ മാധ്യമങ്ങളിലൂടെയും താരം വൻ തുക ബ്രാൻഡിങ്ങിലൂടെ നേടുന്നു.

സംവിധായകൻ എന്ന നിലയിലും പേരെടുത്ത ഫർഹാൻ സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങളാണ് ദിൽ ചഹ്താ ഹേ, ഡോൺ, ഡോൺ 2 തുടങ്ങിയവ. മൂന്ന് മുതൽ നാല് കോടി രൂപ വരെയാണ് ഒരു സിനിമ സംവിധാനം ചെയ്യാൻ അദ്ദേഹം പ്രതിഫലമായി വാങ്ങുന്നത്. 2008ൽ റോക്ക് ഓൺ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിനയ രംഗത്തെ അരങ്ങേറ്റം. തുടർന്ന് ലക്ക് ബൈ ചാൻസ്, കാർത്തിക കോളിങ് കാർത്തിക്, ഭാഗ് മിൽക്ക ഭാഗ്, സിന്ദഗി നാ മിലേഗാ ദുബാര തുടങ്ങി നിരവധി ചിത്രങ്ങളിലും അദ്ദേഹം പ്രധാന താരമായെത്തി. ഗായകൻ എന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ്.

കലാരംഗത്തെ ഈ ബഹുമുഖ കഴിവുകൾക്കൊപ്പം മികച്ച ബിസിനസ്സുകാരനും നിക്ഷേപകനും കൂടിയാണ് ഫർഹാൻ. Ola Electric, Hocco Ice Cream, Bira 91 തുടങ്ങിയവയാണ് അദ്ദേഹത്തിന് നിക്ഷേപമുള്ള പ്രധാന സംരംഭങ്ങൾ.

Farhan Akhtar’s net worth stands at Rs 148 crore, fueled by films, Excel Entertainment, brand endorsements, music, and business investments.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version