യുഎസ് പ്രതിരോധ, എയ്‌റോസ്‌പേസ് ഭീമൻമാരായ ലോക്ക്ഹീഡ് മാർട്ടിനുമായി ചർച്ച നടത്തി വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യയിൽ വിമാനങ്ങൾ നിർമ്മിക്കുന്നതിന്റെ സാധ്യതകളും അവസരങ്ങളും സംബന്ധിച്ചാണ് ലോക്ക്ഹീഡ് മാർട്ടിൻ ഇന്റർനാഷണൽ പ്രസിഡന്റ് മൈക്കൽ വില്യംസണിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയത്.

എയ്‌റോസ്‌പേസ്, പ്രതിരോധ മേഖലകളിൽ ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയിൽ വിമാനങ്ങൾ നിർമിക്കുന്നതിനുള്ള അവസരങ്ങൾ കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തതായി പിയൂഷ് ഗോയൽ എക്‌സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിൽ പറഞ്ഞു. ലോകമെങ്ങും പ്രവർത്തന ശൃംഖലകളുള്ള യുഎസ് ആസ്ഥാനമായുള്ള പ്രതിരോധ, വ്യോമയാന നിർമാതാക്കളാണ് ലോക്ക്ഹീഡ് മാർട്ടിൻ കോർപറേഷൻ.

എയ്‌റോസ്‌പേസ്, സൈനിക പിന്തുണ, സുരക്ഷ, സാങ്കേതികവിദ്യ വ്യവസായത്തിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ ലോക്ക്ഹീഡ് മാർട്ടിൻ 2014 സാമ്പത്തിക വർഷത്തിലെ വരുമാനത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറുകാരായിരുന്നു. എയറോനോട്ടിക്സ് , മിസൈൽസ് ആൻഡ് ഫയർ കൺട്രോൾ, റോട്ടറി ആൻഡ് മിഷൻ സിസ്റ്റംസ് , സ്പേസ് എന്നിങ്ങനെ നാല് ബിസിനസ് വിഭാഗങ്ങളിലാണ് ലോക്ക്ഹീഡ് മാർട്ടിൻ പ്രവർത്തിക്കുന്നത്. 

Piyush Goyal Discusses Lockheed Martin Partnership for Aircraft Manufacturing and Make in India Initiative

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version