ഇന്ത്യയിൽ ഏറ്റവും മൂല്യമുള്ള കമ്പനികളുടെ എണ്ണത്തിൽ ബെംഗളൂരു രണ്ടാമത്

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനികൾ സ്ഥിതി ചെയ്യുന്ന നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു രണ്ടാം സ്ഥാനത്ത്. ആക്സിസ് ബാങ്കും ഹുറൂൺ ഇന്ത്യയും പുറത്തുവിട്ട പട്ടിക പ്രകാരം മുംബൈ ആണ് രാജ്യത്ത് മൂല്യവത്തായ കമ്പനികൾ ഏറ്റവുമധികം ഉള്ള നഗരം. ഹുറൂൺ 500 ലിസ്റ്റിൽ ബെംഗളൂരുവിലെ 45 കമ്പനികളാണ് ഇടംപിടിച്ചത്. ഇതിൽ 21 എണ്ണം സ്റ്റാർട്ടപ്പുകളാണ് എന്ന സവിശേഷതയുമുണ്ട്.

ലിസ്റ്റ് പ്രകാരം ഐടി സേവന ദാതാക്കളായ ഇൻഫോസിസ് ആണ് ബെംഗളൂരുവിലെ ഏറ്റവും മൂല്യമുള്ള കമ്പനി. വിപ്രോ, ടൈറ്റൻ എന്നീ ബെംഗളൂരു കമ്പനികൾ മൂല്യത്തിൽ ഇൻഫോസിസിനു തൊട്ടു പിന്നിലുണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള സെപ്റ്റോയാണ് ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പ്.

269 ശതമാനം വാർഷിക വളർച്ചയാണ് സെപ്റ്റോ നേടിയത് എന്ന് ഹുറൂൺ ലിസ്റ്റ് വ്യക്തമാക്കുന്നു. സെറോദ, റേസർ പേ, ഡെയ്ലി ഹൺ്ട് തുടങ്ങിയ ബെംഗളൂരു സ്റ്റാർട്ടപ്പുകളും ലിസ്റ്റിലുണ്ട്. 1.94 ലക്ഷം കോടി രൂപയാണ് ഈ സ്റ്റാർട്ടപ്പുകളുടെ മൂല്യം.

അതേസമയം ഹുറൂൺ ലിസ്റ്റിൽ ഇടംപിടിച്ച കർണാടകയിൽ നിന്നുള്ള കമ്പനികളുടെ ആകെ മൂല്യം 25 ലക്ഷം കോടിയിലേറെ രൂപയാണ്. 2021ൽ ഹുറൂൺ 500 ലിസ്റ്റ് ആരംഭിച്ചതിനു ശേഷം 13 ശതമാനം വളർച്ചയാണ് കർണാടക കമ്പനികളുടെ കാര്യത്തിൽ ഉണ്ടായത്. സംസ്ഥാനത്തെ സോഫ്റ്റ് വെയർ സേവന കമ്പനികളാണ് ഏറ്റവും മൂല്യമുള്ള കമ്പനികളിൽ മുൻപന്തിയിൽ. 

Bengaluru is India’s second-largest hub for top companies, with 45 firms in the Hurun 500 list. Led by Infosys and Zepto, the city’s businesses drive economic growth and innovation.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version