സ്റ്റാൻഡ് അപ്പ് കൊമേഡിയൻ സമയ് റെയ്നയുടെ ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് എന്ന യൂട്യൂബ് ഷോ വിവാദ പരാമർശങ്ങളുടെ പേരിൽ വാർത്തയിൽ നിറയുകയാണ്. ഷോയിൽ മറ്റൊരു യൂട്യൂബറായ രൺവീർ അലഹബാദിയ നടത്തിയ ചില പരാമർശങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയത്. സംഭവം കേസ് ആയതോടെ ഇന്ത്യാസ് ഗോട്ട് ലേറ്റന്റിന്റെ എല്ലാ വീഡിയോകളും സമയ് റെയ്ന തന്റെ യൂട്യൂബ് ചാനലിൽ നിന്നും നീക്കം ചെയ്തു. തന്റെ സമയം മോശമാകാം എന്നാണ് വിവാദത്തെ കുറിച്ച് സമയ് റെയ്ന പ്രതികരിച്ചത്. എന്നാൽ ആ സമയ മോശം അദ്ദേഹത്തിന്റെ ആസ്തിയെ ബാധിച്ചിട്ടില്ല. നെറ്റ് വർത്ത് സ്പോട്ട് കണക്കനുസരിച്ച് 16.5 മില്യൺ ഡോളറാണ് (140 കോടി രൂപ) സമയ് റെയ്നയുടെ ആസ്തി.

 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഇൻസ്റ്റാഗ്രാമിൽ സമയ് റെയ്നയ്ക്ക് 5.9 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും യൂട്യൂബ് ചാനലിൽ 7.33 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുമുണ്ട്. ഈ ഓൺലൈൻ സാന്നിദ്ധ്യം അദ്ദേഹത്തിന്റെ സാമ്പത്തിക വിജയത്തിൽ നിർണായക പങ്ക് വഹിക്കുന്നു. നെറ്റ് വർത്ത് സ്പോട്ട് കണക്കനുസരിച്ച് ഏകദേശം 16.5 മില്യൺ ഡോളർ (140 കോടി രൂപയാണ്) സമയ് റെയ്നയുടെ ആസ്തി. യൂട്യൂബ് പരസ്യ വരുമാനവും സബ്‌സ്‌ക്രിപ്‌ഷനുകളും, ബ്രാൻഡ് പങ്കാളിത്തങ്ങൾ, തത്സമയ കോമഡി ഷോകൾ തുടങ്ങിയവയിലൂടെയാണ് അദ്ദേഹത്തിന്റെ വരുമാനം വ‌ർധിക്കുന്നത്.

ആകാശ് ഗുപ്തയ്‌ക്കൊപ്പം കോമിക്‌സ്ഥാൻ സീസൺ 2ൽ നേടിയ വിജയത്തോടെയാണ് സമയ് റെയ്ന ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കോവിഡിന്റെ സമയത്ത് കൊമേഡിയന്മാരെയും പ്രൊഫഷണൽ കളിക്കാരെയും ഉൾപ്പെടുത്തി ചെസ്സ് മത്സരങ്ങൾ സ്ട്രീം ചെയ്തും അദ്ദേഹം ജനപ്രീതി നേടി. കശ്മീരിലെ പണ്ഡിറ്റ് കുടുംബത്തിൽ ജനിച്ച സമയ് റെയ്നയുടെ അച്ഛൻ പത്രപ്രവർത്തകനും അമ്മ വീട്ടമ്മയുമാണ്. ഹൈദരാബാദിൽ ബാല്യകാലം ചിലവഴിച്ച അദ്ദേഹം സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മഹാരാഷ്ട്രയിലെ പൂനെയിലേക്ക് താമസം മാറി. എഞ്ചിനീയറിങ് പഠനശേഷം സമയ് മുഴുവൻ സമയ കരിയറായി കോമഡി തിരഞ്ഞെടുക്കുകയായിരുന്നു.

Samay Raina, a Comicstaan winner, has gained immense popularity for his bold humour and sharp wit, along with a strong social media presence. His net worth is estimated at ₹195 crore, earned through YouTube revenue, brand partnerships, and live performances.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version