ആഗോള കപ്പൽ നിർമാതാക്കളുമായി ചേർന്നു പ്രവർത്തിക്കാൻ രാജ്യത്തെ പ്രധാന കപ്പൽ നിർമാണ ശാലയായ കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡ് (CSL). ഉയർന്ന നിലവാരമുള്ള ബ്ലോക്ക് ഫാബ്രിക്കേഷൻ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും അത്യാധുനിക സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനുമായി സിഎസ്എൽ കൊറിയൻ കമ്പനി ഹാൻവ ഓഷ്യനുമായി (Hanwha Ocean) സജീവ ചർച്ചയിലാണ്. ആഗോള സമുദ്ര ശക്തി കേന്ദ്രമെന്ന നിലയിൽ സിഎസ്എല്ലിന്റെ സ്ഥാനം ഉറപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബ്രൗൺ ഫീൽഡ് വികസനത്തിനായി വൻകിട കമ്പനികളുമായി കപ്പൽ നിർമാണ സാങ്കേതിക സഹകരണം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് കൊച്ചി കപ്പൽശാലയെന്ന് സിഎസ്എൽ ചെയർമാൻ മധു.എസ്.നായർ പറഞ്ഞു.
ആഗോള ഭീമൻമാരായ ദക്ഷിണ കൊറിയൻ കമ്പനി ഹാൻവ ഓഷ്യനുമായുള്ള ചർച്ച സജീവമാണ്. ഉയർന്ന നിലവാരമുള്ള ബ്ലോക്ക് ഫാബ്രിക്കേഷൻ സൗകര്യങ്ങൾക്കൊപ്പം ആവശ്യമായ മറ്റു സംവിധാനങ്ങൾക്കുമായാണ് കൊറിയൻ കമ്പനിയുമായി ചർച്ച നടക്കുന്നത്.
സഹകരണം യാഥാർത്ഥ്യമായാൽ എൽഎൻജി കാരിയറുകൾ, കേപ്സൈസ് കപ്പലുകൾ തുടങ്ങിയവ നിർമിക്കാനുള്ള സിഎസ്എല്ലിന്റെ ശേഷി വർധിപ്പിക്കാൻ ആകുമെന്നും അദ്ദേഹം പറഞ്ഞു.
Cochin Shipyard Ltd. (CSL) is in discussions with South Korea’s Hanwha Ocean to establish high-quality block fabrication facilities, boosting its global shipbuilding capabilities.