കേരളം കാത്തിരിക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് തുടക്കമാകുമ്പോൾ  കേരളത്തിന്റെ വികസകാര്യത്തിൽ രാഷ്ട്രീയം മറന്ന് ഒരുമിക്കുന്ന നല്ല കാഴ്ചയാണ് ആദ്യ ദിനം കാണാൻ കഴിഞ്ഞത്.  ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യ ഇരട്ടിവേഗത്തിൽ കുതിക്കുമ്പോ, കേരളം എങ്ങനെ വളരാതിരിക്കും എന്ന് ചോദിച്ചുകൊണ്ട് കേന്ദ്രമന്ത്രി പൂയൂഷ് ഗോയൽ സംസാരിച്ചപ്പോൾത്തന്നെ, ഇൻവെസ്റ്റ് കേരള സമ്മിറ്റിന്റെ മൂഡ് വിസിബിളായിരുന്നു. കേരളത്തിന്റെ വികസനത്തിന് ആവശ്യമായ എല്ലാ പിന്തുണയുമുണ്ടെന്ന് പറഞ്ഞത് കേന്ദ്രമന്ത്രി നിതിൻ ഗ‍ഡ്കരിയുമാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം ദീർഘനാളായി അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കേന്ദ്രംകൂടി ഒപ്പമുണ്ടെന്ന സന്ദേശം ഇൻവെസ്റ്റ് കേരളയുടെ ആദ്യദിനം കിട്ടാവുന്ന നല്ല പിന്തുണയായി.

കേരളത്തിലേക്ക് വരുന്ന നിക്ഷേപകർക്കൊപ്പെ സർക്കാർ ഉണ്ടെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകിയത്.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ ഒന്നാമതെത്തിയ കേരളത്തിന്റെ മികവ് സ്കിൽസെറ്റ്സാണെന്ന് മന്ത്രി പി.രാജീവ് വ്യക്തമാക്കി, ഇൻവെസ്റ്റർ അനുകൂല അന്തരീക്ഷവും സംരംഭത്തിന് വേണ്ട സാഹചര്യവും കേരളത്തിന് ഉണ്ട്. മികച്ച കാലാവസ്ഥ, വെള്ളം ശുദ്ധവായുവുമെല്ലാം ആളുകളെ കേരളത്തിലേക്ക് ക്ഷണിക്കാൻ അന്തരീക്ഷമൊരുക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് സംഘടിപ്പിക്കുന്ന ഇന്‍വസ്റ്റ് കേരള സമ്മിറ്റിൽ വിദേശ ഡെലിഗേറ്റുകളിടക്കം 5000 പേരാണ് പങ്കെടുക്കുന്നത്.
എഐ ആന്‍ഡ് റോബോട്ടിക്സ്, എയ്റോസ്പേസ് ആന്‍ഡ് ഡിഫന്‍സ്, ലോജിസ്റ്റിക്സ്, ആയുര്‍വേദം, ഫുഡ്ടെക്, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി തുടങ്ങി പത്തോളം മേഖലകൾ ഫോക്കസ് ചെയ്താണ് ഇൻവെസ്റ്റ് കേരള നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്.

മലയാളികൾ ലോകത്തെ് എല്ലായിടത്തുമുണ്ട്.വിദ്യാഭ്യാസത്തിലും നൈപുണ്യത്തിലും കേരളത്തിലുള്ളവർ മികച്ചതാണെന്ന് നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി പറഞ്ഞു. സംസ്ഥാനമന്ത്രിമാര്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, വിദേശരാജ്യപ്രതിനിധികള്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ സംസാരിച്ചു..

ജര്‍മ്മനി, വിയറ്റ്നാം, നോര്‍വേ, ഓസ്ട്രേലിയ, മലേഷ്യ, ഫ്രാന്‍ എന്നീ ആറ് രാജ്യങ്ങള്‍ ഇന്‍വസ്റ്റ് കേരളയുടെ കണ്‍ട്രി പങ്കാളികളാണ്. ഒരുപക്ഷേ വിപുലമായ മുന്നൊരുക്കങ്ങളോടെ കൃത്യമായ ഹോംവർക്കോടെ കേരള സർക്കാർ ഒരു നിക്ഷേപ സംഗമം നടത്തുന്നു എന്നത് തന്നെയാണ് ഇൻവെസ്റ്റ് കേരള-യുടെ പ്രത്യേകത.

മൂന്ന് വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് സംസ്ഥാനത്തിന്‍റെ വികസനസാധ്യതകള്‍ ആഗോള നിക്ഷേപക സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. നിക്ഷേപ സൗഹൃദവും, സംരംഭക അനുകൂലവുമായി കേരളത്തെ രൂപാന്തരപ്പെടുത്താനുള്ള, വ്യവസായ വകുപ്പിന്റേയും മന്ത്രി പി രാജീവിന്റേയും പ്രയത്നങ്ങളുടെ പ്രതിഫലനമാണ് ഇൻവെസ്റ്റ് കേരള എന്ന് നിസ്സംശയം പറയാം.

കേരള വികസനത്തിന് രാഷ്ട്രീയം മറന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പൂർണ്ണ പിന്തുണ നൽകി.ഒരു ദിവസം പോലും  പ്രതിപക്ഷം ഹർത്താൽ നടത്താത്തത് ചൂണ്ടിക്കാട്ടി വിഡി സതീശൻ തിരിച്ചും അത് പ്രതീക്ഷിക്കുന്നതായി പറഞ്ഞു.  

കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള നാളെ സമാപിക്കും.

Invest Kerala Global Summit brings together industry leaders, investors, and policymakers to showcase Kerala’s development potential. With a focus on key sectors like AI, aerospace, and tourism, the summit highlights Kerala’s investor-friendly ecosystem.

Share.
Leave A Reply

Exit mobile version