കേരളത്തിൽ സംരംഭം നടത്തുന്നു എന്നുള്ളത് ഏറ്റവും അഭിമാനത്തോടെ പറയുന്ന തരത്തിലേക്ക് സംസ്ഥാനത്തെ സംരംഭക രംഗം വളർന്നെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷകൃഷ്ണനോട് സംസാരിക്കവേ, കേരളത്തിലെ സ്റ്റാർട്ടപ്പ് രംഗം ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണെന്നും ഐടി, നോളജ് ഇൻഡസ്ട്രി, അഗ്രി ബെയ്സ്ഡ് വ്യവസായങ്ങൾ തുടങ്ങിയ രംഗങ്ങൾ അതിനെ മുന്നിൽ നിന്നു നയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൂടുതൽ പേർ സംരംഭക രംഗത്തേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നു. സ്റ്റാർട്ടപ്പുകളിൽ നിന്നും കൂടുതൽ യൂനിക്കോണുകൾ വന്നുകൊണ്ടിരിക്കുന്നതും വളർച്ചയുടെ തെളിവാണ്. കേരളത്തിലെ എല്ലാ ടൂ ടയർ നഗരങ്ങളിലും ഗ്രാമങ്ങളിലും 300-400 പേരെങ്കിലും ഉള്ള നിരവധി സ്ഥാപനങ്ങളുണ്ട്. ഇതും കേരളത്തെ സംബന്ധിച്ച് പ്രധാന മാറ്റമാണ്. ഇൻവെസ്റ്റ് കേരളയ്ക്ക് തീർച്ചയായും തുടർച്ചയുണ്ടാകും. അതിനായി ധാരാളം പ്രകിരയകളിലൂടെ കടന്നുപോകേണ്ടതുണ്ട്. നിക്ഷേപകർക്കുള്ള ആത്മവിശ്വാസം വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കും അവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിലുമാണ് മുന്നോട്ടുള്ള യാത്രയിൽ ഗവൺമെന്റ് ഊന്നൽ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
Kerala’s startup sector is gaining global recognition, with IT, knowledge industries, and agri-based businesses leading the way, says Finance Minister K.N. Balagopal.