
കുടിക്കുന്ന വെള്ളം പോലെ, കുളിക്കുന്ന വെള്ളവും നമ്മുടെ ആരോഗ്യത്തെ ബാധിക്കും. ഈ തിരിച്ചറിവാണ് പ്യൂരിഫിറ്റ് (Purifit). എന്തുകൊണ്ട് കുടിവെള്ളം പോലെ, കുളിവെള്ളം ശുദ്ധമാകണമെന്ന് വ്യക്തമാക്കുകയാണ്, പ്യൂരിഫിറ്റ് സ്ഥാപകൻ അക്ഷയ് രഞ്ജിത് (Akshay Ranjith) ചാനൽ അയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ. ഷവർ ടാപ്പ് ഫിൽട്ടറുകളാണ് പ്യൂരിഫിറ്റിന്റെ പ്രധാന ഉത്പന്നം. കുളിക്കാൻ വേണ്ട വെള്ളം ശുദ്ധീകരിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. നേരിട്ട് ടാപ്പിലോ ഷവറിലോ ഘടിപ്പിക്കാവുന്ന രീതിയിലാണ് ഇതിന്റെ നിർമാണം. ഹാർഡ് വാട്ടർ ക്ലോറിൻ, ഹെവി മെറ്റൽ കെമിക്കൽസ് തുടങ്ങിയവ ഫിൽട്ടർ ചെയ്യാൻ ഇതിലൂടെ സാധിക്കും. ആമസോൺ, ഫ്ലിപ്കാർട്ട്, ജിയോമാർട്ട്, ബ്ലിങ്ക്ഇറ്റ്, സെപ്റ്റോ എന്നിവയ്ക്കു പുറമേ https://purifit.in/ എന്ന വെബ്സൈറ്റ് വഴിയും പ്യൂരിഫിറ്റ് ഉത്പന്നങ്ങൾ വാങ്ങാം.
കോഴിക്കോട് ആസ്ഥാനമായുള്ള കമ്പനിയാണ് പ്യൂരിഫിറ്റ്. ഓൺലൈൻ ബിസിനസ്സിൽ എംബിഎ എടുത്ത് ബെംഗളൂരുവിൽ ഇന്റേൺഷിപ്പിന്റെ ഭാഗമായി താമസിക്കേണ്ടി വന്നപ്പോഴാണ് വെള്ളത്തിന്റെ ബുദ്ധിമുട്ട് അക്ഷയ് തിരിച്ചറിയുന്നത്. വാട്ടർ ബോട്ടിലും കുടിവെള്ളവും ഉപയോഗിച്ചു കുളിക്കുന്നതായിരുന്നു പലരും ഈ പ്രശ്നത്തിന് കണ്ട ‘പരിഹാരം.’ അതല്ലാതെയുള്ള പരിഹാരം എന്നത് വീട് മുഴുവനായും വാട്ടർ സോഫ്റ്റ്നർ വെയ്ക്കുക എന്നതായിരുന്നു. അത് ചിലവേറിയതും നിരന്തരം മെയിന്റനശ് ആവശ്യമുള്ള ഒന്നുമാണ്. ഈ ഘട്ടത്തിലാണ് മറ്റ് പരിഹാരമെന്ത് എന്ന അന്വേഷണത്തിലേക്ക് അക്ഷയ് എത്തിയത്. യുഎസ് പോലുള്ള രാജ്യങ്ങളിൽ ഷവർ ആൻഡ് ടാപ്പ് ഉത്പന്നങ്ങൾ ഏറെ പ്രചാരത്തിലുണ്ട്. അങ്ങനെ അതിനെക്കുറിച്ച് കൂടുതൽ പഠിച്ച് ഈ ഉത്പന്നത്തിലേക്ക് എത്തി.
ആദ്യമായി 60 ഷവർ ടാപ്പ് ഫിൽട്ടർ യൂനിറ്റുകളാണ് നിർമിച്ചത്. അവ ഒരാഴ്ചയ്ക്കകം വിറ്റുപോയതോടെ ആത്മവിശ്വാസമായി. കൂടുതൽ ആളുകൾക്ക് ഉത്പന്നം ആവശ്യമുണ്ട് എന്ന് അതോടെ മനസ്സിലായി. തുടർന്ന് വികസനത്തിലേക്ക് കടന്നു. ആമസോൺ ലോൺ ഈ ഘട്ടത്തിൽ ഉപകാരപ്പെട്ടു. പിന്നീട് വിപണിയിലെ ഡിമാൻഡ് കൂടുതൽ കാര്യക്ഷമമായി പൂർത്തീകരിക്കാൻ കമ്പനിക്ക് സാധിച്ചു. നിലവിൽ കഴിഞ്ഞ വർഷത്തോളമായി ആമസോണിൽ ബെസ്റ്റ് സെല്ലർ വിഭാഗത്തിലാണ് പ്യൂരിഫിറ്റ് ഉത്പന്നങ്ങൾ വരുന്നത്. ആമസോണിൽ 4.3 മുതൽ 4.5 വരെ കസ്റ്റമർ റേറ്റിങ് നിലനിർത്താൻ പ്യൂരിഫിറ്റിന് സാധിക്കുന്നു. ആമസോണിൽ നിന്നു മാത്രം 1.4 മുതൽ 1.5 കോടി വരെ മാസ വരുമാനം ലഭിക്കുന്നു.
കുളിക്കുന്ന വെള്ളം എന്തുകൊണ്ട് ശുദ്ധീകരിക്കണം?
ഹാർഡ് വാട്ടർ എന്നത് ഇന്ന് നമ്മളിൽ മിക്കവരും നേരിടുന്ന വലിയ പ്രശ്നമാണ്. ഉപയോഗിക്കുന്ന വെള്ളത്തിൽ സോപ്പിൽ നിന്നോ മറ്റുള്ളവയിൽ നിന്നോ നന്നായി പതയില്ല. ഹാർഡ് വാട്ടർ ശരീരത്തിന് ഡ്രൈനെസ്സ് നൽകും. മുനിസിപ്പൽ വെള്ളമാണെങ്കിൽ ക്ലോറിൻ ഉണ്ടാകും. ഈ ഘടകങ്ങൾ കൊണ്ട് മുടിയ്ക്കും ചർമത്തിനും കുഴപ്പങ്ങൾ വരാം. എത്ര മികച്ച ഹെയർ, സ്കിൻ ഉത്പന്നങ്ങൾ ഉപയോഗിച്ചാലും കുളിക്കുന്ന വെള്ളത്തിൽ പ്രശ്നമുണ്ടെങ്കിൽ അവയൊന്നും ഫലം ചെയ്യില്ല. ഇത്തരം സാഹചര്യങ്ങളെ മറികടക്കാൻ പ്യൂരിഫിറ്റ് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.
കൊച്ചി അടക്കമുള്ള നഗരങ്ങളിലെ ഫ്ലാറ്റുകളിൽ ടാങ്കറിൽ അടിക്കുന്ന വെള്ളമാണ് അധികവും കുളിക്കാനും മറ്റുമൊക്കെയായി ഉപയോഗിക്കുന്നത്. കുടിവെള്ളം അല്ലാത്തതു കൊണ്ട് തന്നെ ഇത്തരം വെള്ളം ഏത് സോഴ്സിൽ നിന്നാണ് എടുക്കുന്നത് എന്നുപോലും കൃത്യമായി പറയാനാവില്ല. അതുകൊണ്ട് പ്യൂരിഫിറ്റ് പോലെയുള്ള ഉത്പന്നങ്ങൾ കുടിവെള്ളത്തിന് അല്ലാത്ത വെള്ളത്തിനും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വർധിക്കുന്നു. കുളിക്കുന്ന വെള്ളത്തിൽ ക്വാളിറ്റി കൂട്ടുകയാണ് പ്യൂരിഫിറ്റ് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ സാധ്യമാകുന്നത്. ഡീസ്കേലിങ് ഏജന്റുകൾ ഉപയോഗിച്ച് ഹാർഡ് വാട്ടറിന്റെ ഇഫക്റ്റീവ്നെസ്സ് ഇല്ലാതാക്കുകയാണ് പ്യൂരിഫിറ്റ് ഉത്പന്നങ്ങൾ പ്രധാനമായും ചെയ്യുന്നത്. കൂടാതെ ഹെവിമെറ്റൽസും കെമിക്കൽസും അബ്സോർബ് ചെയ്യാനും പ്യൂരിഫിറ്റ് സഹായകരമാണ്. ആക്ടിവേറ്റഡ് കാർബണും ശുദ്ധീകരണത്തിന് സഹായിക്കുന്നു. ഈ ഘടകങ്ങളാണ് പ്യൂരിഫിറ്റ് ഉത്പന്നങ്ങളുടെ സവിശേഷത.
Purifit shower tap filters help purify hard water, chlorine, and heavy metals, ensuring better skin and hair health. Available on Amazon, Flipkart, and more.