പാറശ്ശാല ചെങ്കലിലെ സംരംഭക ദമ്പതികൾക്ക് അവരുടെ ഇഷ്ടിക ചൂള സംരംഭം ഇനി തടസ്സമില്ലാതെ തുറന്ന് പ്രവർത്തിപ്പിക്കാം. ട്രേഡ് യൂണിയനുകളുടെ എതിർപ്പും തർക്കവും കാരണം,  ചൂള കയറ്റി അയക്കാതെ കുറേനാളായി പ്രതിസന്ധി തുടരുകയായിരുന്നു. ദമ്പതികളായ സംരംഭകർ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെങ്കിലും ട്രേഡ് യൂണിയനുകൾ നിലപാട് മാറ്റാൻ തയ്യാറായിരുന്നില്ല. കോടതി നിലപാട് കടുപ്പിച്ചതോടെ, പുഷ്പ കുമാരിയുടെ സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കാൻ എല്ലാ സംരക്ഷണവും നൽകുമെന്ന് പാറശ്ശാല SI വ്യക്തമാക്കി.

രണ്ട് ദിവസങ്ങളിലായി കൊച്ചിയില്‍ നടന്ന വ്യവസായ – നിക്ഷേപ ഉച്ചകോടിയുടെ സമാപനത്തിന് പിന്നാലെ ട്രേഡ് യൂണിയന്‍ ഇടപെടലിൽ നിസ്സഹായയായ ഒരു സംരംഭക സ്ത്രീയുടെ സ്ഥാപനം പൂട്ടുന്ന നിലയിലായ വാർത്തയാണ് കേരളത്തെ ഉലച്ചത്.. കൂലി വര്‍ദ്ധനയും മുട്ടാപ്പോക്ക് ന്യായങ്ങളും പറഞ്ഞ് പുറത്ത് നിന്നുള്ള ചുമട്ട് തൊഴിലാളി യൂണിയനുകളാണ് പാറശാല ചെങ്കലില്‍ വനിത വ്യവസായിയുടെ ഇഷ്ടിക ചൂള പൂട്ടിച്ചത്. എകെടി വയര്‍ കട്ട് ബ്രിക്‌സ് നിര്‍മ്മാണ കേന്ദ്രത്തിന്റെ നടത്തിപ്പുക്കാരിയായ വനിതാ സംരംഭകയ്ക്കാണ് സംരംഭക രംഗത്ത് മികവ് തെളിയിക്കാൻ
വൻ പദ്ധതി തയ്യാറാക്കുന്ന കേരളത്തിൽ ഈ ദുര്‍ഗതി ഉണ്ടായത്. ചൂള സംരംഭരായഈ ദമ്പതികളോടെ ആദ്യകാലം മുതൽ ട്രേഡ് യൂണിയനുകൾക്കുണ്ടായിരുന്ന പ്രശ്നങ്ങള്‍ അടുത്തിടെ രൂക്ഷമായി. ഒടുവിൽ ട്രെഡ് യൂണിയൻ  നിസഹകരണത്തെത്തുടർന്ന് സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണ്ണമായും അവസാനിപ്പിക്കേണ്ട നിലയിലേക്ക് എത്തി.

പഴയകട തിരുപുറം സ്വദേശികളായ വീട്ടമ്മ പുഷ്പകുമാരിയും കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ഭര്‍ത്താവ് തങ്കപ്പനും ചേര്‍ന്ന് നടത്തിവന്ന ഇഷ്ടികചൂളയുടെ പ്രവർത്തനമാണ്  ചുമട്ടുതൊഴിലാളി യൂണിയനുകളുടെ ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തിയത്. 10 വര്‍ഷമായി പ്രവര്‍ത്തിച്ചു വന്ന സംരംഭമാണ് തൊഴിലാളി ഭീഷണിയെ തുടര്‍ന്ന് പൂട്ടേണ്ടി വന്നത്. പ്രമുഖ ട്രേഡ് യൂണിയൻ സംഘടനകളില്‍ നിന്നുളള തൊഴിലാളികളാണ് അമിത കൂലി ആവശ്യപ്പെട്ട് പുഷ്പകുമാരിയെ നിരന്തരം ബുദ്ധിമുട്ടിച്ചിരുന്നത്.

ചെങ്കല്‍ ഗ്രാമ പഞ്ചായത്തിന്റെ കീഴില്‍ വരുന്ന പ്രദേശത്ത് ഒരു ദശാബ്ദത്തിലധികമായി 25 ഓളം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ നല്‍കുന്ന സ്ഥാപനമാണിത്. കോടതിയുടെ ഉത്തരവിന് പോലും പുല്ലുവിലയാണ് തൊഴിലാളി യൂണിയനുകള്‍ നല്‍കിയത്. ഉടമസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചെങ്കിലും ട്രേഡ് യൂണിയന്‍ ഗുണ്ടായിസം തുടര്‍ന്നു. പോലീസ് കാഴ്ചക്കാരായി നിന്നു. ഈ ചൊവാഴ്ച പോലും ലോഡ് കയറ്റാന്‍ പുഷ്പകുമാരിയെ അനുവദിച്ചില്ല.1000 ഇഷ്ടികയുള്ള ഒരു ലോഡ് കയറ്റുന്നതിന് ചൂളയിലെ തൊഴിലാളികള്‍ക്ക് 480 രൂപയാണ് നല്‍കുന്നത്. 30 രൂപ ബോണസായും നല്‍കുന്നുണ്ട്. പക്ഷേ പുറത്തുള്ള യൂണിയന്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നത് ഒരു ലോഡിന് 800 രൂപയാണ്. മിക്കപ്പോഴും ലോഡ് കയറ്റാന്‍ ഇവര്‍ അനുവദിക്കാറില്ല .

ലോഡ് കയറ്റാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടാല്‍ പോലും അവര്‍ സഹരിക്കാറില്ല. അവര്‍ക്ക് സൗകര്യമുള്ളപ്പോഴാണ് ലോഡ് കയറ്റാന്‍ വരുന്നത്. ചുമട്ട് തൊഴിലാളികളുടെ ഈ സമീപനം മൂലം മിക്കപ്പോഴും ആവശ്യക്കാര്‍ക്ക് ഇഷ്ടിക കൊടുക്കാനാവുന്നില്ല. മിക്ക ഓര്‍ഡറുകളും നഷ്ടപ്പെട്ടു’ വേദനയോടെ പുഷ്പകുമാരി പറയുന്നു.

അനുകൂലമായ കോടതി വിധി ഉണ്ടായിട്ടും പോലീസ് ഒരു സഹായം ചെയ്യുന്നില്ല. ചുമട്ട് തൊഴിലാളികളുടെ ഡിമാന്റ് അംഗീകരിച്ച് മുന്നോട്ട് പോകാനാണ് പോലിസ് പറയുന്നത്. തൊഴിലാളികള്‍ നിരന്തരം തങ്ങളെ ഉപദ്രവിക്കുകയാണെന്നും പുഷ്പകുമാരി പറഞ്ഞു. ഇന്നലെ വൈകിട്ട് നാലു മണിയോടെ ചൂളയ്ക്ക് ആവശ്യമായ വിറക് ഹൈഡ്രോളിക് സംവിധാനമുള്ള ട്രക്കില്‍ നിന്ന് ബലാല്‍ക്കാരമായി ഇറക്കിയ സംഭവമുണ്ടായി. നിലവിലെ ചട്ടപ്രകാരം ചുമട്ടു തൊഴിലാളികളുടെ പരിധിയില്‍ വരുന്ന സ്ഥാപനമല്ലാഞ്ഞിട്ടും സ്ഥാപനത്തില്‍ കടന്നു കയറി ഗുണ്ടായിസം കാണിക്കുകയാണെന്ന് ഈ സംരംഭക പറയുന്നു.

Pushpa Kumari and her husband Thangappan, owners of a clay tile business in Pārashālā Chengal, can now resume operations after overcoming trade union opposition. Despite winning a court ruling, their business was delayed due to union demands for higher wages. The police have assured them protection, allowing the business to restart. The couple’s enterprise, which had employed over 25 people for 10 years, was severely affected by union disruptions, but with the legal issue resolved, they can now continue their work.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version