മാറ്റത്തിന്റെ പാതയിലാണ് ഇന്ത്യൻ റെയിൽവേ. വേഗതയിലും സൗകര്യങ്ങളിലും മാത്രമല്ല ഇന്ധനത്തിന്റെ കാര്യത്തിലും ഈ മാറ്റം പ്രകടമാണ്. ഡീസൽ ഇന്ധനത്തിൽ നിന്നും അതിവേഗം ഇലക്ട്രിക്കിലേക്കുള്ള മാറ്റത്തിലാണ് റെയിൽവേ. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾ ആ മാറ്റത്തിന്റെ തെളിവാണ്. എന്നാൽ ഇലക്ട്രിക് ട്രെയിനുകളിൽ എത്ര വൈദ്യുതി ചിലവാകും എന്ന് എപ്പോഴേങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്ത്യ.കോമിന്റെ റിപ്പോർട്ട് അനുസരിച്ച് ഒരു കിലോമീറ്റർ ഓടണമെങ്കിൽ ഇലക്ട്രിക് ട്രെയിനിന് ശരാശരി 20 യൂണിറ്റ് വൈദ്യുതി വേണം.

അജ്മീർ റെയിൽവേ ഡിവിഷനിൽ ഓടുന്ന ഇലക്ട്രിക് ട്രെയിനിന്റെ കറന്റ് ചിലവാണ് മാധ്യമങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ഒരു യൂണിറ്റിന് ആറ് രൂപ അൻപത് പൈസ വെച്ചാണ് ഇന്ത്യൻ റെയിൽവേ കറന്റ് ചാർജ് ഇനത്തിൽ ചിലവാക്കുന്നത്. ഈ കണക്ക് വെച്ച് നോക്കുമ്പോൾ ഒരു കിലോമീറ്റർ ഇലക്ട്രിക് ട്രെയിൻ ഓടാൻ 130 രൂപ ചിലവുണ്ട്. എന്നാൽ ഡീസൽ ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ചിലവ് പകുതി പോലും വരില്ല. ഒരു കിലോമീറ്റർ ദൂരം പിന്നിടാൻ ഡീസൽ ഇന്ധന ട്രെയിനിന് 3.5 മുതൽ 4 ലിറ്റർ വരെ ഡീസൽ വേണം. എന്നുവെച്ചാൽ ഒരു കിലോമീറ്റർ ദൂരം ഓടാൻ ഡീസൽ ട്രെയിനിന് 350 രൂപ മുതൽ 400 രൂപ വരെ ചിലവ് വരും. ഇങ്ങനെ കുറഞ്ഞ ചിലവിനൊപ്പം അന്തരീക്ഷ മലിനീകരണം ഇല്ല എന്ന മേൻമയും ഇലക്ട്രിക് ട്രെയിനുകൾക്കുണ്ട്. 

Indian Railways has transformed under PM Modi, shifting from diesel to electric trains. Vande Bharat leads modernization, reducing costs and improving efficiency.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version