മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ 386 കിലോമീറ്റർ പിയർ ഫൗണ്ടേഷനും 272 കിലോമീറ്റർ വയഡക്‌ടും പൂർത്തിയായി. ആകെ 508 കിലോമീറ്ററുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതി ഇതോടെ ഗണ്യമായ പുരോഗതി കൈവരിച്ചതായി നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു.
ട്രാക്ക് സ്ഥാപിക്കുന്ന ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. നേരെത്തെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അഹമ്മദാബാദ് സന്ദർശിച്ച് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്തിരുന്നു. നിർമാണ പ്രവർത്തനങ്ങളുടെ വേഗതയിൽ കേന്ദ്ര മന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ കണക്കനുസരിച്ച് പദ്ധതിയിൽ 386 കിലോമീറ്റർ പിയർ ഫൗണ്ടേഷൻ ജോലികൾ പൂർത്തിയാക്കിയതിനു പുറമേ 372 കിലോമീറ്റർ പിയർ ജോലികൾ തയ്യാറാക്കുകയും 305 കിലോമീറ്ററിൽ ഗർഡർ കാസ്റ്റിംഗും നടത്തുകയും ചെയ്തിട്ടുണ്ട്.
The Mumbai-Ahmedabad Bullet Train project has completed 386 km of pier foundation and 272 km of viaduct construction. Track laying is yet to begin.