ലോ കോസ്റ്റ് കാരിയറുകൾ നവി മുംബൈ എയർപോ‌ർട്ടിലേക്ക്

നവി മുംബൈ വിമാനത്താവളത്തിലേക്ക് മാറാൻ ഇന്ത്യയിലെ ലോ കോസ്റ്റ് കാരിയറുകൾ. ഏപ്രിൽ, മെയ് മാസങ്ങളിലാകും ഗൗതം അദാനി വികസിപ്പിച്ച നവി മുംബൈ വിമാനത്താവളത്തിന്റെ ഉദ്ഘാടനം. നവി മുംബൈ എയർപോ‌ർട്ട് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയുടെ രണ്ടാമത്തെ വിമാനത്താവളം അദാനിയുടെ എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡും മഹാരാഷ്ട്രയുടെ സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷനും ചേർന്നാണ് വികസിപ്പിച്ചത്.

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ തങ്ങളുടെ പ്രവർത്തനങ്ങളുടെ ഒരു ഭാഗം പുതിയ വിമാനത്താവളത്തിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ടാറ്റ ഗ്രൂപ്പിന്റെ എയർ ഇന്ത്യ എക്സ്പ്രസ് ലോ കോസ്റ്റ് കാരിയറുകളും പ്രവർത്തനങ്ങൾ നവി മുംബൈ എയർപോർട്ടിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനു പുറമേ സ്പൈസ്ജെറ്റ്, Akasa തുടങ്ങിയ കമ്പനികകളും നവി മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തനത്തിന് ഒരുങ്ങുകയാണ്.

മുംബൈയിലെ തിരക്കേറിയ ഛത്രപതി ശിവാജി വിമാനത്താവളത്തിൽ നിന്ന് ഏകദേശം 36 കിലോമീറ്റർ ദൂരത്താണ് നവി മുംബൈ എയർപോർട്ട്. എയർ ഇന്ത്യ ലിമിറ്റഡിന്റെ ഫുൾ സർവീസ് കാരിയർ നിലവിലുള്ള വിമാനത്താവളത്തിൽ നിന്ന് പ്രവർത്തനം തുടരുമെങ്കിലും കൂടുതൽ ആഭ്യന്തര പ്രവർത്തനങ്ങൾ നവി മുംബൈയിലേക്ക് മാറ്റുമെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.

2.1 ബില്യൺ ഡോളറിന്റെ പുതിയ വിമാനത്താവളം 21 ദശലക്ഷം ജനങ്ങളുള്ള മുംബൈ നഗരത്തിന്റെ നാഴികക്കല്ലാകുന്ന പദ്ധതിയായാണ് വിലയിരുത്തപ്പെടുന്നത്. വ്യോമയാന തടസ്സങ്ങൾ കുറയ്ക്കുന്നതിനും ദുബായ്, ലണ്ടൻ, സിംഗപ്പൂർ തുടങ്ങിയവയ്ക്ക് സമാനമായ അന്താരാഷ്ട്ര ഗതാഗത കേന്ദ്രം സൃഷ്ടിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. വ്യോമയാനേതര വരുമാന സ്രോതസ്സുകൾ വർദ്ധിപ്പിക്കുന്നതിനായി പുതിയ വിമാനത്താവളത്തിന് ചുറ്റും “എയ്‌റോ സിറ്റി” നിർമിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതിയുണ്ട്.

India’s low-cost carriers, including IndiGo, Air India Express, SpiceJet, and Akasa, are set to shift operations to Navi Mumbai Airport, easing congestion at Mumbai’s main airport.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version