പാൻ കാർഡുകൾ വഴിയുള്ള തട്ടിപ്പ് വർദ്ധിച്ചുവരുന്നതായും അതിനെതിരെ ജാഗ്രത പുലർത്തണമെന്നും കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനു കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB). സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പിഐബി ഫാക്ട്ചെക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ‘ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ട് നിങ്ങൾക്ക് ഒരു ഇ-മെയിൽ ലഭിച്ചിട്ടുണ്ടോ? ഇതൊരു വ്യാജ ഇ-മെയിലാണ്. സെൻസിറ്റീവ് അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ അഭ്യർത്ഥിക്കുന്ന കോളുകൾ, ടെക്സ്റ്റുകൾ, ഇ-മെയിലുകൾ അല്ലെങ്കിൽ ലിങ്കുകൾ എന്നിവയ്ക്ക് ഒരിക്കലും മറുപടി നൽകരുത്.’- പിഐബി ഫാക്ട് ചെക്ക് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ മുന്നറിയിപ്പ് നൽകി.

രാജ്യത്തെ പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ് പാൻ കാർഡ്. ഓരോ വ്യക്തിയുടേയും സ്വകാര്യ സാമ്പത്തിക വിവരങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത് എന്നതിനാൽ തന്നെ ഇവ ദുരുപയോഗം ചെയ്യാനും തട്ടിപ്പ് നടത്താനും സാധ്യത കൂടുതലാണ്. ഇമെയിലിലൂടെ സർക്കാർ ഉദ്യോഗസ്ഥനെന്ന് നടിച്ചുള്ള പാൻ കാർഡ്  തട്ടിപ്പാണ് നിലവിൽ കൂടുതലുള്ളത്. ഇ മെയിൽ വഴി ഇ-പാൻ കാർഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളോട് ആവശ്യപ്പെട്ടാണ് വ്യാജ സന്ദേശം എത്തുന്നത്. “ഇ-പാൻ കാർഡ് സൗജന്യമായി ഓൺലൈനിൽ ഡൗൺലോഡ് ചെയ്യുക: ഘട്ടം ഘട്ടമായുള്ള ഗൈഡ്” എന്ന തലക്കെട്ടോടെയാണ് ഇമെയിൽ വരുന്നതെന്ന് പിഐബി വ്യക്തമാക്കുന്നു. ഈ സന്ദേശം തികച്ചും വ്യാജമാണെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പിഐബി മുന്നറിയിപ്പ് നൽകുന്നു. 

The Press Information Bureau (PIB) warns against rising PAN card fraud through fake emails. Stay vigilant and avoid responding to suspicious links or requests for financial information.

Share.
Leave A Reply

Exit mobile version